ഫ്‌ലിപ്കാര്‍ട് ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു

1 min read

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തില്‍ ഫ്‌ലിപ്കാര്‍ട് ന്യൂ ഇയര്‍ എന്‍ഡ് സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ്. 5G ഫോണുകള്‍ക്ക് അടക്കം വലിയ വിലക്കുറവിലാണ് സെയില്‍ നടക്കുന്നത്. ആപ്പിള്‍ ഐഫോണുകള്‍, സാംസങ് ഗ്യാലക്‌സി സീരിസ് ഫോണുകള്‍ തുടങ്ങിയവയെല്ലാം ഡിസ്‌കൗണ്ട് റേറ്റില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. 5G ഫോണുകളുടെ മികച്ച ഡീലുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

നിലവില്‍ ആപ്പിള്‍ ഐ ഫോണ്‍ 13 മോഡല്‍ 5G ഫോണുകള്‍ വിലക്കുറവില്‍ വാങ്ങിക്കാന്‍ അവസരമുണ്ട്. 128 ജിബി സ്റ്റോറേജിന്റെ ആരംഭവില 61,999 രൂപയാണ്. ആപ്പിള്‍ തങ്ങളുടെ സ്റ്റോറുകള്‍ വഴി ഇതേ മോഡല്‍ വില്പന നടത്തുന്നത് 69,990 രൂപയ്ക്കാണ്. ഐ ഫോണ്‍ 14 സീരിസ് ലോഞ്ച് ചെയ്തതിനു ശേഷം, ഐ ഫോണ്‍ 13 മോഡലുകള്‍ക്കുള്ള ഒഫീഷ്യല്‍ പ്രൈസാണ് ഇത്. ഇത്തരത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ആപ്പിള്‍ 13 മോഡല്‍ വാങ്ങുമ്പോള്‍ 7991 രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. പൊതുവെ ഏതാനും ദിവസത്തെ സെയില്‍ നടന്നു കഴിഞ്ഞാല്‍ ഫ്‌ലിപ്കാര്‍ട് വില വര്‍ധിപ്പിക്കാറുണ്ടെന്നും ഇവിടെ ഓര്‍ത്തിരിക്കാം.

Related posts:

Leave a Reply

Your email address will not be published.