മുരളി ഗോപിക്കു പകരം ബോളിവുഡ് റീമേക്കില്‍ ആര് എന്ന ചോദ്യത്തിന് വിരാമം നടനെ പ്രഖ്യാപിച്ച് ‘ദൃശ്യം 2’ അണിയറക്കാര്‍

1 min read

ദൃശ്യം പോലെ രാജ്യമൊട്ടാകെ പ്രേക്ഷക സ്വീകാര്യത നേടിയ ഒരു മലയാള ചിത്രമില്ല, അതിനു മുന്‍പോ ശേഷമോ. നാല് ഇന്ത്യന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ആ ഭാഷകളിലെല്ലാം വിജയവുമായി. അതിനാല്‍ത്തന്നെ മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിന്റെ സീക്വല്‍ എത്തിയപ്പോള്‍ മലയാളികളല്ലാത്ത പ്രേക്ഷകരുടെ വലിയ നിരയും ചിത്രത്തിനായി കാത്തിരുന്നിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് ചിത്രത്തിന്റെ ഡയറക്റ്റ് ഒടിടി റിലീസ് റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയത്. 2021 ഫെബ്രുവരി 19 ന് സ്ട്രീം ചെയ്യപ്പെട്ട ചിത്രത്തിന്റെ തെലുങ്ക്, കന്നഡ റീമേക്കുകള്‍ ഇതിനകം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ഹിന്ദി റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 18 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു പ്രധാന കാസ്റ്റിം?ഗ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇത്. പേര് ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും പോസ്റ്റര്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ കുറിച്ച വരിയില്‍ നിന്ന് ഇത് ഏത് കഥാപാത്രമായിരിക്കുമെന്ന നി?ഗമനത്തില്‍ എത്തിയിരിക്കുകയാണ് സിനിമാപ്രേമികള്‍. ശത്രു പലപ്പോഴും അവനെ പരാജയപ്പെടുത്താനുള്ള സാധ്യത നിങ്ങള്‍ക്ക് നല്‍കും എന്നാണ് ആ വരി. ഒരു ചെസ് ബോര്‍ഡിനു മുന്നില്‍ ചിന്താമ?ഗ്‌നനായി നില്‍ക്കുകയാണ് പോസ്റ്ററില്‍ അക്ഷയ് ഖന്നയുടെ കഥാപാത്രം. ഇത്രയും സൂചനകളില്‍ നിന്ന് മലയാളത്തില്‍ മുരളി ?ഗോപി അവതരിപ്പിച്ച അന്വേഷണോദ്യോ?ഗസ്ഥനെയാവും അക്ഷയ് അവതരിപ്പിക്കുകയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. അക്ഷയ് ഖന്ന എത്തുന്നതോടെ ചിത്രം കൂടുതല്‍ രസകരമാവുമെന്നാണ് ഭൂരിഭാഗം പ്രേക്ഷക പ്രതികരണങ്ങളും.

അജയ് ദേവ്!ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു

Related posts:

Leave a Reply

Your email address will not be published.