‘മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ’; ആഹ്‌ളാദം പങ്കുവെച്ച് ദിയ സന

1 min read

പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആക്റ്റിവിസ്റ്റും മോഡലുമാണ് ദിയ സന. ബിഗ് ബോസ്സിലൂടെയാണ് ദിയയുടെ പേര് കൂടുതലായി ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. സോഷ്യല് മീഡിയയിലൂടെ തന്റേതായ നിലപാടുകള്‍ മുന്നോട്ടുവെക്കാറുള്ള ആളുമാണ് അവര്‍. ഇപ്പോഴിതാ വ്യക്തിപരമായ ഒരു ആഹ്ലാദം പങ്കുവച്ചിരിക്കുകയാണ് ദിയ സന. താന്‍ വസിക്കുന്ന തലസ്ഥാന ?ന?ഗരിയില്‍ ഒരു പുതിയ പബ്ബ് വന്നതിലുള്ള ആഹ്ലാദമാണ് ദിയ സന പങ്കുവച്ചിരിക്കുന്നത്.

‘മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ’ എന്നാണ് പബ്ബില്‍ നിന്നുള്ള ഒരു ലഘു വീഡിയോയ്ക്ക് ഒപ്പം ദിയ സന കുറിച്ചത്. തിരുവനന്തപുരത്ത് എവിടെയാണ് പബ്ബ് എന്ന് വീഡിയോയ്ക്ക് കമന്റായി ആളുകള്‍ ചോദിക്കുന്നുണ്ട്.

സാമൂഹിക പ്രവര്‍ത്തകയും മോഡലുമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയയുടെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ബിഗ് ബോസ് സീസണ്‍ ഒന്നിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ദിയ വാര്‍ത്തകളിലിടം നേടിയിരുന്നു.

ആക്ടീവിസ്റ്റും മോഡലുമായ ദിയ സന ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. 41 ദിവസത്തെ ബിഗ് ബോസ് ജീവിതത്തിനു ശേഷമാണ് താരം പുറത്തിറങ്ങുന്നത്. അന്ന് ബിഗ് ബോസ് വീട്ടിനുള്ളിലെ വിശേഷങ്ങളും ദിയ പങ്കുവെച്ചിരുന്നു. ‘നിങ്ങള്‍ ബിഗ് ബോസില്‍ കണ്ടത് തന്നെയാണ് യഥാര്‍ത്ഥ ഞാന്‍. ഞാന്‍ അവിടെ അഭിനയിച്ചിട്ടില്ല. പുറത്തു ജീവിക്കുന്നത് പോലെ തന്നെ അതിനുള്ളിലും ജീവിച്ചു. കാലങ്ങളായി പല പൊതു കാര്യങ്ങളിലും സ്ത്രീ വിഷയങ്ങളിലും ഒക്കെ ഇടപെട്ടും സംസാരിച്ചും ജീവിക്കുന്നത് കൊണ്ട് അറിയാതെ തന്നെ കടന്നു വരുന്നതാണ് ഈ സ്ത്രീപക്ഷ ചിന്തകള്‍. രഞ്ജിനിയും സുരേഷേട്ടനും തമ്മില്‍ നടന്ന വിഷയത്തിലൊക്കെ അതുകൊണ്ട് തന്നെ അറിയാതെ ഇടപെട്ടു പോയി. അല്ലാതെ അതിനുള്ളില്‍ ഫെമിനിസം കാണിക്കണമെന്നോ ഒന്നും ബോധപൂര്‍വം കരുതിയിട്ടില്ല. ബിഗ് ബോസ് വീടിനെ ഒരു കുടുംബമായിട്ടു തന്നെയാണ് ഞാന്‍ കണ്ടത്’, എന്നാണ് പുറത്തിറങ്ങിയ ശേഷം താരം പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.