പാട്ടില്‍നിന്ന് പട്ടാളത്തിലേക്ക്;
നിര്‍ബന്ധിത സൈനികസേവനത്തിലേക്ക്
ബിടിഎസ്
1 min read
സംഗീതംകൊണ്ട് ലോകമാകെ അറിയപ്പെട്ട ബി.ടി.എസ്. ബാന്‍ഡിനും ദക്ഷിണകൊറിയയിലെ നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന് ഒഴിവില്ല. ദക്ഷിണകൊറിയന്‍ ബാന്‍ഡായ ബി.ടി.എസിലെ അംഗങ്ങളെല്ലാം രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നടത്തുമെന്ന് പ്രഖ്യാപിച്ചു. വര്‍ഷങ്ങളുടെ ചര്‍ച്ചയ്ക്കും അഭ്യൂഹങ്ങള്‍ക്കും ഇതോടെ അന്ത്യമായി.
ഏഴ് അംഗങ്ങളുള്ള ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡാണ് ബാങ്ടാന്‍ ബോയ്സ് അഥവ ബി ടി എസ് .് 2010 ല്‍ രൂപം കൊള്ളുകയും 2013 ല്‍ ബിഗ് ഹിറ്റ് എന്റര്‍ടൈന്‍മെന്റിന് കീഴില്‍ ആരംഭിക്കുകയും ചെയ്തു.ആര്‍.എം, ജിന്‍, സുഗ, ജെ-ഹോപ്പ്, ജിമിന്‍, വി, ജങ്കൂക്ക് എന്നിവരാണ് ഏഴ് അംഗങ്ങള്‍.
യഥാര്‍ത്ഥത്തില്‍ ഒരു ഹിപ് ഹോപ്പ് ഗ്രൂപ്പായ അവരുടെ സംഗീത ശൈലി വൈവിധ്യമാര്‍ന്ന വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ വികസിച്ചു. അവരുടെ വരികള്‍ പലപ്പോഴും വ്യക്തിപരവും സാമൂഹികവുമായ വ്യാഖ്യാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മാനസികാരോഗ്യം, സ്‌കൂള്‍ പ്രായത്തിലുള്ള യുവാക്കളുടെ പ്രശ്നങ്ങള്‍, നഷ്ടം, സ്വയം സ്‌നേഹിക്കുന്നതിലേക്കുള്ള യാത്ര, വ്യക്തിവാദം എന്നീ വിഷയങ്ങളെ സ്പര്‍ശിക്കുന്നു. അവരുടെ കൃതികളില്‍ സാഹിത്യത്തെയും മനശാസ്ത്രപരമായ ആശയങ്ങളെയും പരാമര്‍ശിക്കുന്നു, കൂടാതെ ഒരു പ്രപഞ്ച കഥാ സന്ദര്‍ഭവും ഉള്‍പ്പെടുന്നു. ഗ്രൂപ്പ് നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി നിരവധി ലോക ടൂറുകളില്‍ അവതരിപ്പിക്കുകയും ചെയ്തു.
ദക്ഷിണകൊറിയയില്‍ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 18-35 പ്രായത്തിനിടയില്‍ കുറച്ചുകാലം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തില്‍ തുടരണം. ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബി.ടി.എസ്. അംഗങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.
ബാന്‍ഡിലെ മുതിര്‍ന്ന അംഗമായ ജിന്നിന് ഈ ഡിസംബറില്‍ 30 വയസ്സാകും. ആദ്യം സേവനത്തിനിറങ്ങുന്നത് ജിന്‍ ആകും. തുടര്‍ന്ന് മറ്റുള്ളവരും സൈനികവേഷമണിയും. എല്ലാവരുടെയും സൈനികവൃത്തി പൂര്‍ത്തിയാക്കി 2025-ല്‍ ബാന്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന് സംഘം വ്യക്തമാക്കി.ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബ് ടി എസ് ആരാധകര്‍.