വളരെ സമര്‍പ്പണമുള്ള കഠിനാധ്വാനിയായ നടി: സാമന്തയെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍
1 min readസാമന്തയുടെ സമര്‍പ്പണം വളരെ പ്രശംസനീയമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. വളരെ മികവോടെയുള്ള വാണിജ്യ സിനിമ തിരക്കഥയാണ് യശോദയുടേതെന്നും താന്‍ ചെയ്യുന്ന കഥാപാത്രം വളരെ പ്രതീക്ഷയുള്ളതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
സാമന്തയ്‌ക്കൊപ്പം അഭിനയിച്ചത് വളരെ മികച്ച അനുഭവമായിരുന്നെന്ന് ഉണ്ണി മുകുന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരുപാട് സമര്‍പ്പണമുള്ള കഠിനാധ്വാനിയായ നടിയാണ് സാമന്ത. ഫൈറ്റ് സീന്‍സ്, വൈകാരിക രംഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ റോളിനായി അവര്‍ വളരെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. സെറ്റിലുള്ള മറ്റ് കലാകാരന്മാരുമായി അവര്‍ നല്ല ബന്ധം പുലര്‍ത്താറുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിചേര്‍ത്തു.
സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന യശോദ ശ്രീദേവി മൂവീസ് ബാനറില്‍ ശിവലെന്‍ക കൃഷ്ണ പ്രസാദാണ് നിര്‍മ്മിക്കുന്നത്. ഹരിഹരീഷ് ജോഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദനും നിര്‍ണായക വേഷം ചെയ്തിട്ടുണ്ട്. ‘ജനതാ ഗാരേജ്’, ‘ഭാഗമതി’, ‘ഖിലാഡി’ എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രമാണ് യശോദ.
വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. നവംബര്‍ 11ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.