വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്’ ഒടിടിയില്‍

1 min read

ഒരിടവേളക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ആറാട്ടുപുഴ വേലായുധ പണിക്കരായെത്തി സിജു വിത്സണ്‍ അമ്പരപ്പിച്ച ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് വിവരമാണ് പുറത്തുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച വിവരം വിനയനാണ് പുറത്തുവിട്ടിരിക്കുന്നത്.

‘പത്തൊമ്പതാം നൂറ്റാണ്ട്, ഇന്നു മുതല്‍ നിങ്ങള്‍ക്ക് ആമസോണ്‍ പ്രൈമില്‍ കാണാം… ഇരുനൂറ്റി അമ്പതോളം തീയറ്ററുകളില്‍ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയില്‍ അധികം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവര്‍ ഏറെയുണ്ടാകും ..OTT യില്‍ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം.നിങ്ങളുടെ അഭിപ്രായത്തിനും വിമര്‍ശനത്തിനും ഏറെ വില നല്‍കുന്ന ഒരാളാണ് ഞാന്‍..’, എന്നാണ് ഒടിടി വിവരം പങ്കുവച്ച് വിനയന്‍ കുറിച്ചത്.

സെപ്റ്റംബര്‍ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Related posts:

Leave a Reply

Your email address will not be published.