ഞാന്‍ ഇടതുപക്ഷക്കാരന്‍ സെയ്ഫ് അലി ഖാന്‍

1 min read

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം വേദ. 2017ല്‍ തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ തമിഴ് ചിത്രത്തിന്റെ റീമേക്കില്‍ നായകന്മാരായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും ആണ്.
ചിത്രത്തില്‍ വിക്രം ആയെത്തുന്നത് സെയ്ഫ് അലിഖാനാണ്. ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ഈ അവസരത്തില്‍ തന്റെ കഥാപാത്രത്തിന്റെ ചിന്താഗതികളോടും പ്രവൃത്തികളോടും ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്ന് പറയുകയാണ് സെയ്ഫ്. താന്‍ വിശാലമായ കാഴ്ചപ്പാടുള്ള ഇടതുപക്ഷക്കാരനാണെന്നും സിനിമയിലെ ഏറ്റുമുട്ടലുകള്‍ കാണുമ്പോള്‍ പോലും അസ്വസ്ഥനാകാറുണ്ടെന്നും നടന്‍ പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലുകളെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാല്‍ താനൊരു നല്ല വ്യക്തിയാണെന്ന് എന്റെ കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാത്തിനുമപ്പുറം ഞാനൊരു ഇടതുപക്ഷക്കാരനാണ്. ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാനാവുന്ന സാഹചര്യമാണോ എന്നറിയില്ല. പക്ഷേ, അതെ. താന്‍ ലിബറലും വിശാലമായ ചിന്താ?ഗതിയുള്ളയാളുമാണ്. വിധിക്ക് മുമ്പ് എല്ലാവര്‍ക്കും ന്യായമായ വിചാരണയുണ്ടാകണമെന്ന് ആ?ഗ്രഹിക്കുന്ന ആളുമാണ് താനെന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു. വിക്രം വേദയുടെ പ്രമോഷനിടെ ആയിരുന്നു സെയ്ഫിന്റെ പ്രതികരണം.

ഹിന്ദിയിലും തരംഗം തീര്‍ക്കുമോ ‘വിക്രം വേദ’? പ്രിവ്യൂവിന് ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ പുറത്ത്

അതേസമയം, കഴിഞ്ഞ ദിവസം നടന്ന വിക്രം വേദയുടെ പ്രിവ്യൂന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുഷ്‌കര്‍ ഗായത്രി എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് സ്‌ക്രീനില്‍ എത്തിയത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോ?ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം!വര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്റര്‍ടെയ്!ന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

Related posts:

Leave a Reply

Your email address will not be published.