ഷൈനിനും ബിനു പപ്പുവിനും ഒപ്പം എം എ നിഷാദ്; ‘ഭാരത സര്‍ക്കസ്’ ഫസ്റ്റ് ലുക്കുമായി മമ്മൂട്ടി

1 min read

ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു എന്നിവര്‍ക്കൊപ്പം സംവിധായകന്‍ എം എ നിഷാദും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭാരത സര്‍ക്കസി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സോഹന്‍ സീനുലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിക്കുന്ന ഭാരത സര്‍ക്കസ് ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ത്രില്ലര്‍ ആയിട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേത് ആണ്. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍,സുനില്‍ സുഖദ, ജയകൃഷ്ണന്‍ , പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍,മീരാ നായര്‍, സരിത കുക്ക, അനു നായര്‍,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.

ക്യാമറ ബിനു കുര്യന്‍, സംഗീതം ബിജിബാല്‍, എഡിറ്റര്‍ വി.സാജന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക്ക് പരമേശ്വരന്‍, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മനോഹര്‍, സൗണ്ട് ഡിസൈനിങ് ഡാന്‍, കൊ.ഡയറക്ടര്‍ പ്രകാശ് കെ.മധു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കരന്തൂര്‍, പി.ആര്‍. ഒ എ എസ്. ദിനേശ്, സ്റ്റില്‍ നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ ,മാര്‍ക്കറ്റിങ് പ്ലാന്‍ ഒബ്‌സ്‌ക്യുറ, പബ്ലിസിറ്റി & മീഡിയ കണ്ടന്റ് ഫാക്ടറി.

Related posts:

Leave a Reply

Your email address will not be published.