പടക്കം പൊട്ടുന്നത് കേട്ട് പേടിച്ച നായ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്

1 min read

വഴി തെറ്റിപ്പോയാല്‍ ചിലപ്പോള്‍ മനുഷ്യരൊക്കെ സഹായം തേടി പൊലീസ് സ്റ്റേഷനില്‍ ചെന്നെന്നിരിക്കും. എന്നാല്‍, ഒരു നായ അങ്ങനെ ചെയ്യുമോ? ഇവിടെ ഒരു നായ വീട്ടില്‍ നിന്നും കാണാതായതിന് പിന്നാലെ ഒരു പൊലീസ് സ്റ്റേഷനില്‍ ചെന്നു.

നവംബര്‍ മൂന്നിനാണത്രെ സംഭവം നടന്നത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഭയന്നുപോയ റോസി എന്ന നായയാണ് പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഉദ്യോ?ഗസ്ഥരുടെ സഹായം തേടിയത്. ലോഫ്ബറോ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നായ സ്റ്റേഷനിലെത്തുന്നതും അവിടുത്തെ വെയിറ്റിം?ഗ് റൂമില്‍ ഇരിക്കുന്നതും കാണാം.

പൊലീസ് സ്റ്റേഷനിലെ ഉദ്യോ?ഗസ്ഥര്‍ ആദ്യം ക്ഷീണിതയായ നായയ്ക്ക് കുടിക്കാന്‍ വെള്ളം നല്‍കി. പിന്നാലെ, ഐഡി ടാ?ഗില്‍ നോക്കി അവളുടെ ഉടമയെ വിളിച്ച് വരുത്തി. റോസിയുടെ ഉടമകളായ സ്റ്റീവും ജൂലി ഹാര്‍പ്പറും പത്ത് വയസുള്ള റോസിയെ നാല് മണിക്കാണ് കാണാതായത് എന്ന് പറയുന്നു.

ഹാര്‍പ്പര്‍ അവളെയും അവരുടെ മറ്റൊരു നായയായ ലേസറിനെയും കൊണ്ട് പട്ടണത്തിലെ സൗത്ത്ഫീല്‍ഡ് പാര്‍ക്കിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് റോസി ആകെ പരിഭ്രാന്തയായി. പിന്നാലെ, അവള്‍ അവിടെ നിന്നും വേലി കടന്ന് പുറത്തേക്ക് പോയി. പാര്‍ക്കിന്റെ പിന്നിലായിരുന്നു പൊലീസ് സ്റ്റേഷന്‍. റോസി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്.

ഹാര്‍പ്പറും ഭര്‍ത്താവും റോസിയെ കാണാതെ ആകെ ടെന്‍ഷനായി. പിന്നെ, ലേസറിനെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. ആ സമയത്താണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഫോണ്‍ വരുന്നതും നായ സ്റ്റേഷനിലുണ്ട് എന്ന് പറയുന്നതും. അവള്‍ പൊലീസ് സ്റ്റേഷന്‍ കണ്ടു പിടിച്ച് നേരെ അങ്ങോട്ട് തന്നെ പോയി എന്നത് തങ്ങള്‍ക്ക് സന്തോഷമുണ്ടാക്കി എന്നും ഹാര്‍പര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.