ഗര്‍ഭിണികളുടെ കഥയുമായി അഞ്ജലി മേനോന്; ‘വണ്ടര്‍ വുമണ്‍’ ട്രെയിലര്‍
1 min readനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ ട്രെയിലര്‍ എത്തി. ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും ?ഗര്‍ഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്ന മികച്ചൊരു ചിത്രമാകും വണ്ടര്‍ വുമണ്‍ എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രം നവംബര്‍ 18ന് സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
നദിയ മൊയ്തു, നിത്യ മേനന്(നോറ), പാര്‍വ്വതി തിരുവോത്ത്(മിനി), പത്മപ്രിയ(വേണി), സയനോര ഫിലിപ്പ്(സയ), അര്‍ച്ചന പത്മിനി(ഗ്രേസി), അമൃത സുഭാഷ്(ജയ) എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇംഗ്ലീഷിലാണ് ചിത്രം എത്തുന്നതെന്നത് വണ്ടര്‍ വുമണിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.