മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതി; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

1 min read

തമിഴകത്തില്‍ മറ്റേതൊരു മലയാളി താരത്തേക്കാള്‍ ജനപ്രീതിയുണ്ട് മമ്മൂട്ടിക്ക്. മൗനം സമ്മതം എന്ന സിനിമയിലൂടെ തമിഴില്‍ തിളങ്ങിയ മമ്മൂട്ടി, അഴകന്‍, ദളപതി, കിളിപ്പേച്ച് കേള്‍ക്കവാ, കണ്ടുകൊണ്ടേന്‍ കൊണ്ടുകൊണ്ടേന്‍, ആനന്ദം, പേരന്‍പ് തുടങ്ങി നിരവധി സിനിമകളില്‍ ഭാഗമായി. ഇതില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ തമിഴ് സിനിമ വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠന്‍ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോ?ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വിവരമുണ്ട്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് ഔദ്യോ?ഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ പേരന്‍പ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായിരിക്കും ഇത്.

അതേസമയം, കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാതലിന് സ്വന്തമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകള്‍.

Related posts:

Leave a Reply

Your email address will not be published.