മോഹന്‍ലാലും നിവിനും വന്നിട്ടും പതറിയില്ല; ‘റോഷാക്ക്’ വിജയകരമായ 20ാം ദിവസത്തില്‍.
1 min readപ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടി തിയറ്ററുകളില്‍ ആവേശമായി മാറിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. മലയാള സിനിമ ഇന്നേവരെ കാണാത്ത കഥപറച്ചിലുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി പരാകായ പ്രവേശനം നടത്തിയപ്പോള്‍, ബോക്സ് ഓഫീസിലും ചിത്രം വെന്നിക്കൊടി പാറിച്ചു. ഇടയ്ക്ക് മോഹന്‍ലാലിന്റെ മോണ്‍സ്റ്ററും നിവിന്‍ പോളിയുടെ പടവെട്ടും റിലീസ് ചെയ്തെങ്കിലും തിയറ്റര്‍ കൗണ്ട് നിലനിര്‍ത്തി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ മമ്മൂട്ടി.
റോഷാക്ക് വിജയകരമായ ഇരുപതാം ദിവസത്തിലേക്ക് എത്തി നില്ക്കുന്ന സന്തോഷമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുളള പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. റിലീസ്. ദിനം മുതല്‍ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ് ചിത്രം.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന് മുകുന്ദന് ആണ്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസസ്. 20 കോടിയെന്നാണ് കണക്കുകള്‍.