രാജ്യത്ത് ഇന്ന് മുതൽ 5 സേവനങ്ങൾ; നാല് നഗരങ്ങളില്‍ ആദ്യം
1 min read
രാജ്യത്ത് ഇന്ന് മുതൽ 5 സേവനങ്ങൾ ലഭ്യമാകും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നി നഗരങ്ങൾ ഇന്ന് മുതൽ 5ജിയുടെ വേഗതയിൽ കുതിക്കും. ആദ്യ ഘട്ടമായതിനാൽ 4ജിയുടെ അതേ നിരക്കില്‍ തന്നെ 5ജി സേവനവും ലഭ്യമാകും. രാജ്യത്തെ മുഴുവന്‍ പേരിലേക്കും 2024 മാര്‍ച്ചോടെ 5ജി സേവനം എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യയിലെ 5 ജി യുഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 2035 ഓടെ 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ഏഴുദിവസങ്ങളിലായി 40 റൗണ്ടുകൾ നീണ്ട ലേലത്തിലൂടെയാണ് കഴിഞ്ഞ ജൂലായ് അവസാനത്തോടെ 5 ജി സ്പെക്ട്രം വിതരണം ചെയ്തത്. 1.5 ലക്ഷം കോടി രൂപവരെ ലേലത്തിൽ തുക ഉയര്‍ന്നിരുന്നു. ലേലത്തില്‍ പോയത് 51.2 ജിഗാഹെര്‍ട്സ് സ്പെക്ട്രമാണ്.
ആദ്യ ഘട്ടത്തിന്റെ ഭാഗമായി 13 നഗരങ്ങളിലാണ് 5ജി എത്തുക. നഗരങ്ങളിലെ പോലെ തന്നെ ഗ്രാമങ്ങളിലും 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗാദാനം.നാല് നഗരങ്ങളിൽ ജിയോ ബീറ്റയുടെ ട്രയൽ റൺ ഇന്ന് മുതൽ ആരംഭിക്കും. ഉപയോക്താക്കൾക്കാണ് 5 ജി സേവനം ആദ്യം എത്തിച്ചത് എയർടെൽ ആണ്.
രാജ്യത്തെ നാലു മെട്രോകളിലടക്കം 8 നഗരങ്ങളിൽ എയർടെൽ ട്രയൽ ആരംഭിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ 2024 മാര്‍ച്ചോടെ 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട് അതേസമയം രാജ്യത്തെ എല്ലാ താലൂക്കുകളിലും 2023 ഡിസംബറോടെ 5 ജി സേവനം എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോ അറിയിച്ചത്. 5 ജിയുടെ വരവോടെ ലോകത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കേന്ദ്രമായി രാജ്യം മാറുമെന്നും റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞിരുന്നു.
ദീപാവലിയോടെ കൊൽക്കത്ത, ഡൽഹി, മുംബൈ, ചെന്നൈ എന്നീനഗരങ്ങളിൽ 5 ജി ലഭ്യമാകുമെന്ന് റിലയൻസ് നേരത്തെ അറിയിച്ചിരുന്നു. മിതമായ നിരക്കിൽ കൂടുതൽ 5 ജി ഫോണുകൾ വിപണിയിലെത്തിക്കാൻ ഗൂഗിളുമായി സഹകരിച്ചുള്ള പദ്ധതികളും കമ്പനി ലക്ഷ്യമിടുന്നുണ്ട്