തലയുടെ പിന് ഭാഗത്ത് ബോണ്‍ ട്യൂമറുണ്ട്.
ഡോകേടറ് റോബിന്റെ പറയാത്ത വിശേഷങ്ങള്‍
1 min read
ബിഗ് ബോസ് സീസണ് നാലില്‍ മത്സരാര്‍ത്ഥിയായി എത്തി, ഇന്ന് കേരളക്കരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് റോബിന് രാധാകൃഷ്ണന്. സഹ മത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ പുറത്തായ റോബിന് ഇപ്പോള്‍, തന്റെ ചെറിയ വലിയ ആഗ്രഹങ്ങള്‍ ഓരോന്നായി നിറവേറ്റി കൊണ്ടിരിക്കയാണ്. ഈ അവസരത്തില്‍ തന്റെ ആരോഗ്യത്തെ കുറിച്ച് റോബിന് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തനിക്ക് തലയില്‍ ബോണ്‍ ട്യൂമറുണ്ടെന്നാണ് റോബിന് വെളിപ്പെടുത്തിയിരിക്കുന്നത്.
‘എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോള്‍ മരുന്ന് കഴിച്ചാലും തലവേദന മാറില്ല. തലയുടെ പിന് ഭാഗത്ത് ബോണ്‍ ട്യൂമറുണ്ട്. രണ്ട് വര്‍ഷമായി. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ എംആര്‍ഐ എടുത്ത് നോക്കും. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മള് ഫേസ് ചെയ്യണം’, എന്നാണ് റോബിന് പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം.
ബി?ഗ് ബോസ് സീസണ് ഫോറില്‍ മത്സരിച്ചതില്‍ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്. പക്ഷെ എന്നിട്ടും ആളുകള്‍ എന്നെ സ്നേഹിക്കുന്നെങ്കില് അതാണ് എന്റെ വിജയം. എനിക്കുള്ളതില്‍ ഞാന്‍ തൃപ്തനാണ്. ഞാന്‍ ചെയ്ത കാര്യങ്ങളില്‍ ഒന്നും എനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും രോബിന്‍ പറയുന്നു.
അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്ന് റോബിന് അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീല്‍സും നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നു. ഈ അവസരത്തിലാണ് ആരതിയെയാണ് താന്‍ വിവാഹം കഴി!ക്കാന്‍ പോകുന്നതെന്ന് റോബിന് അറിയിച്ചത്.