ദുൽഖറിന്റെ സമയം പാഴാക്കിയ നടിയാര്?
1 min readവിവാദപരാമർശത്തിൽ മാപ്പു പറഞ്ഞ് റാണാദഗ്ഗുബാട്ടി
ബോളിവുഡ് നടി സോനം കപൂറിനോടും നടൻ ദുൽഖർ സൽമാനോടും മാപ്പു പറഞ്ഞ് നടൻ റാണാദഗ്ഗുബാട്ടി. ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷനിടെ റാണ നടത്തിയ ഒരു പരാമർശം വിവാദമായതിനെത്തുടർന്നാണ് റാണ ഇരുവരോടും മാപ്പു പറഞ്ഞത്.
ബോളിവുഡിലെ ഒരു പ്രമുഖ, ദുൽഖറിന്റെ സമയം പാഴാക്കിയെന്നാണ് റാണ പറഞ്ഞത്. ദുൽഖറിന്റെ തിരക്കിനെ അവഗണിച്ച് സെറ്റിൽവെച്ച് ഒരു പ്രമുഖനടി ലണ്ടനിൽ ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ച് ഭർത്താവിനോട് സംസാരിക്കുകയായിരുന്നു. നടിയുടെ പെരുമാറ്റം സെറ്റിലുള്ളവരെയും ഷൂട്ടിനെയും അലോസരപ്പെടുത്തുന്നതായിരുന്നു. ദുൽഖറിന്റെ ശാന്തമായ പെരുമാറ്റമാണ് സെറ്റിലെ സമ്മർദ്ദം കുറച്ചതും സമാധാനം നിലനിർത്തിയതും. ഇതായിരുന്നു റാണയുടെ വാക്കുകൾ. സോനത്തിനെക്കുറിച്ചാണ് റാണ പരാമർശിച്ചത് എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നു. 2019ൽ പുറത്തിറങ്ങിയ സോയഫാക്ടർ എന്ന ചിത്രത്തിൽ ദുൽഖറും സോനവുമായിരുന്നു നായികാനായകൻമാർ. ബോക്സോഫീസിൽ സിനിമ പരാജയപ്പെട്ടു.
ഇതേത്തുടർന്ന് റാണയുടെ പരാമർശം അനാവശ്യമായിപ്പോയി. ഒരു കാര്യവുമില്ലാതെ സോനത്തിനെ വലിച്ചിഴച്ചു എന്നിങ്ങനെയുള്ള വിമർശനങ്ങൾ ഉയർന്നുവന്നു. സംഗതി വിവാദമായതോടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റാണ.
എന്റെ പരാമർശങ്ങൾ മൂലം സോനം കപൂറിനുണ്ടായ നെഗവിറ്റിയിൽ എനിക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടായിരിക്കുകയാണ്. അതിൽ സത്യമില്ല. ഞാൻ വളരെ തമാശയായി പറഞ്ഞതാണ്. സുഹൃത്തുക്കളെന്ന നിലയിൽ ഞങ്ങൾ പരസ്പരം കളിയാക്കാറുണ്ട്. അതിനെ ദുർവ്യാഖ്യാനം ചെയ്തതിൽ അതിയായ ദുഃഖം തോന്നുന്നു. ഈ അവസരത്തിൽ സോനത്തിനോടും ദുൽഖറിനോടും മാപ്പ് ചോദിക്കുകയാണ്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തികളാണ് ഇരുവരും. എന്റെ വിശദീകരണം ഊഹാപോഹങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വിരാമമിടുമെന്ന് പ്രതീക്ഷിക്കുന്നു. – റാണ കുറിച്ചു.