ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി അമിതും ആദിത്യയും

1 min read

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതികള്‍. മേയില്‍ തങ്ങളുടെ കുഞ്ഞെത്തുമെന്ന് ആദിത്യ മദിരാജും അമിതും പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ദമ്പതികള്‍ തങ്ങളുടെ വിശേഷം പങ്കുവച്ചിരിക്കുന്നത്. ഇവരുടെ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടന്ന അത്യാഡംബര ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം വിദേശ മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കിയിരുന്നു.

തങ്ങളുടെ വിശേഷങ്ങളെല്ലാം ദമ്പതികള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാറുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറക്കുന്ന കാര്യവും സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.വിവാഹിതരായ ശേഷം സ്വന്തമായി ഒരു കുഞ്ഞ് വേണമെന്നായിരുന്നു ആദിത്യയുടേയും അമിത്തിന്റേയും ആഗ്രഹം. ഇതിനായി സറോഗസി, എഗ് ഡോണര്‍ തുടങ്ങിയവയെ കുറിച്ചെല്ലാം പഠിച്ചു. ശേഷം എഗ് ഡോണറെ കണ്ടെത്തുക എന്നായിരുന്നു. ശേഷം നാല് തവണ ഐവിഎഫ് ചെയ്തതിന് പിന്നാലെയാണ് ഇരുവരേയും തേടി ആ സന്തോഷ വാര്‍ത്ത എത്തിയത്. സ്വവര്‍ഗ ദമ്പതികളായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ആദിത്യയും അമിത്തും വ്യക്തമാക്കി.

മറ്റാരേയും പോലെ ഒരേ ലിംഗത്തിലുള്ള ദമ്പതിമാര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ജീവിതം മുന്നോട്ട് നയിക്കാമെന്ന് ഇതിലൂടെ എല്ലാവര്‍ക്കും വ്യക്തമാകും. നിരവധി പേരാണ് ഞങ്ങളെ അഭിനന്ദിച്ചും സമാന രീതിയില്‍ കുഞ്ഞ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചും മുന്നോട്ട് വന്നിരിക്കുന്നത്’ ആദിത്യ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.