അത് കൂവല്‍ അല്ല, അപശബ്ദം മാത്രം: രഞ്ജിത്ത്
1 min readകഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്കെ സമാപന വേദിയില്‍ നടന്ന പ്രതിഷേധങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. കേട്ടത് കൂവല്‍ അല്ലെന്നും അപശബ്ദം മാത്രമാണെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ പ്രദര്‍ശനത്തിനിടെ നടന്ന പ്രതിഷേധത്തില്‍ അക്കാദമി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വിളിച്ചു വരുത്തിയിട്ടില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തിയറ്ററില്‍ ഇങ്ങനെ ഒരു പ്രശ്നം നടക്കുമ്പോള്‍ സ്വഭാവികമായും പൊലീസ് വരും അന്വേഷിക്കും പിരിഞ്ഞ് പോകാനും ആവശ്യപ്പെടും. അതിന് തയ്യാറായില്ലെങ്കില്‍ പിന്നെ പൊലീസിന് അവരുടേതായ രീതിയില്ലേ എന്നും രഞ്ജിത്ത് ചോദിക്കുന്നു