പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവരുടെ വീട്ടിലും കമ്പനികളിലും റെയ്ഡ്
1 min readകൊച്ചി: മലയാളത്തിലെ സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും പ്രമുഖ നി!ര്‍മാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. നടന് പൃഥിരാജ്, നി!ര്മാതാക്കളായ ആന്റണി പെരുന്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന.
സിനിമാ നിര്‍മാണത്തിനായി പണം സമാഹരിച്ചതിലും , ഒടിടി വരുമാനത്തിലുമടക്കം കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധന പൂര്‍ത്തിയായി രണ്ടാഴ്ച കഴിഞ്ഞാലേ ക്രമക്കേടുകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരൂ.