നടന് വിക്രം ഗോഖലെ അന്തരിച്ചു
1 min readമുതിര്‍ന്ന സിനിമ, സീരിയല്‍ നടന് വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. പൂനെ ദീനനാഥ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.