10 ദേശീയപുരസ്‌കാരങ്ങൾ തെലുങ്കിന്. ആറെണ്ണവും ആർആർആർ നേടി
1 min read
69-ാമത് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങളിൽ 10 എണ്ണവും വാരിക്കൂട്ടി തെലുങ്ക് ഇൻഡസ്ട്രി. ഇതിൽ ആറും നേടിയത് ആർആർആർ എന്ന സിനിമ.
മികച്ച നടനായി അല്ലുഅർജുനും സംഗീത സംവിധായകനായി ദേവിശ്രീപ്രസാദും പുഷ്പക്ക് രണ്ട് അവാർഡുകൾ നേടിക്കൊടുത്തു. ഉപേനയാണ് മികച്ച തെലുങ്ക് സിനിമ. കൊണ്ടപോലം എന്ന സിനിമയിലെ ഗാനം രചിച്ച് ചന്ദ്രബോസ് അവാർഡിൽ പിടിമുറുക്കി. ആറ് പുരസ്‌കാരങ്ങൾ നേടിയ ആർആർആർ ആണ് ജനപ്രിയചിത്രം. സ്‌പെഷ്യൽ എഫക്ടിനുള്ള അവാർഡും ഈ ചിത്രത്തിനു തന്നെ. ആർആർആറിന് പശ്ചാത്തലസംഗീതമൊരുക്കിയ എംഎം കീരവാണിയും ഗാനമാലപിച്ച കാലഭൈരവനും പുരസ്‌കാരജേതാക്കളായി. മികച്ച കൊറിയോഗ്രാഫി അവാർഡ് പ്രേം രാക്ഷിതും ആക്ഷൻ കൊറിയോഗ്രാഫി കിങ്‌സോളമനും കരസ്ഥമാക്കി.