‘കെട്ടുകാഴ്ച’ : സുരേഷ് തിരുവല്ലയുടെ പുതിയ ചിത്രം
1 min read
കുപ്പിവള, ഓര്‍മ്മ, നാളേയ്ക്കായ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരേഷ് തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കെട്ടുകാഴ്ച’. ചിത്രത്തിന്റെ തിരി മൂകാംബികയില്‍ തെളിഞ്ഞു.
പുതുമുഖം അര്‍ജുന്‍ വിജയ് ആണ് നായകന്‍. സലിംകുമാര്‍, ഡോ.രജിത്കുമാര്‍, മുന്‍ഷി രഞ്ജിത്, രാജ്‌മോഹന്‍, എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തില്‍ അണിചേരുന്നു.
ബാനര്‍ സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വിജയന്‍ പള്ളിക്കര, ഛായാഗ്രഹണം- ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡി മുരളി, പശ്ചാത്തലസംഗീതം – രാജീവ് ശിവ, സ്റ്റില്‍സ് – ഷാലു പേയാട്, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍