4ജിയേക്കാള്‍ 30 മടങ്ങ് വേഗം എയര്‍ട്ടല്‍ 5ജി നഗരങ്ങളിക്ക് വ്യാപിപ്പിക്കുന്നു
1 min readഎയര്‍ടെല്‍ 5ജി ഗുവാഹത്തിയിലും. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. എയര്‍ടല്‍ 5ജി പ്ലസ് സേവനങ്ങള്‍ ഘട്ടം ഘട്ടമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ടെലികോം സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കുന്നത്. നെറ്റ്വര്‍ക്ക് നിര്‍മ്മാണം തുടരുന്നതിനാല് സേവനങ്ങള്‍ ഘട്ടം ഘട്ടമായാകും ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നിലവില്‍ ജിഎസ് റോഡിലും, ഗുവാഹത്തി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും (ജിഎംസിഎച്ച്), ദിസ്പൂര്‍ കോളേജ്, ഗണേഷ്ഗുരി, ക്രിസ്ത്യന്‍ ബസ്തി, ശ്രീ നഗര്‍, സൂ റോഡ്, ലച്ചിത് നഗര്‍, ഉലുബാരി, ഭംഗഗഡ്, ബെല്‍റ്റോള എന്നിവിടങ്ങളിലും മറ്റ് തിരഞ്ഞെടുത്ത സ്ഥലങ്ങളിലുമാണ് 5ജി പ്രവര്‍ത്തിക്കുകയെന്ന് എയര്‍ടെല്‍ അറിയിച്ചു.
നിലവിലെ 4ജിയേക്കാള്‍ 2030 മടങ്ങ് വേഗത 5ജിക്ക് ഉണ്ടാകും. 5ജി വരുന്നതോടെ ഹൈഡെഫനിഷന്‍ വീഡിയോസ്ട്രീമിംഗ്, ഗെയിമിംഗ്, മള്‍ട്ടിപ്പിള്‍ ചാറ്റിംഗ്, ഫോട്ടോകളുടെ ഇന്‍സ്റ്റന്റ് അപ്‌ലോഡിംഗ് എന്നിവയിലേക്ക് സൂപ്പര്‍ഫാസ്റ്റ് ആക്‌സസ് അനുവദിക്കുമെന്ന് കമ്പനി പറഞ്ഞു. സിം മാറ്റമൊന്നും ആവശ്യമില്ല. നിലവിലുള്ള എയര്‍ടെല്‍ 4ജി സിമ്മില് തന്നെ 5ജി പ്രവര്‍ത്തനക്ഷമമാണ്.
നിലവില്‍ എയര്‍ടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇപ്പോള്‍ 5ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ജിയോ 5ജി 4 നഗരങ്ങളില്‍ ലഭ്യമാണെങ്കില്‍, എയര്‍ടെല്‍ അതിന്റെ 5 ജി പ്ലസ് സേവനം മൊത്തം 8 നഗരങ്ങളില്‍ ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഉടന്‍ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റര്‍മാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നിട്ടും ആപ്പിള്‍ ഉള്‍പ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വര്‍ക്കിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
നെറ്റ്‌വര്‍ക്കുകള്‍ ആക്‌സസ് ചെയ്യാന്‍ ഫോണുകളിലെ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ലോക്ക് അനുവദിക്കുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ലോക്കുകള്‍ റീമൂവ് ചെയ്യുന്നതിനായി ബ്രാന്‍ഡുകള്‍ സാധാരണയായി അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ 5ജി സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് പല ഫോണുകളും ഈ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടില്ല. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. എയര്‍ടെല്‍ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച്, ഷവോമി, വിവോ, ഒപ്പോ എന്നിവ 5ജിയെ സപ്പോര്‍ട്ട് ചെയ്യാന്‍ റെഡിയാണ്.