ഫിഫ ലോകകപ്പിന് ആവേശം കൂട്ടാന്‍
മോഹന്‍ലാലിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്

1 min read

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവതത്തില്‍ മോഹന്‍ലാല്‍ കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. അഭിനേതാവിന് പുറമെ ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും കുപ്പായം അണിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ഫിഫ ലോകകപ്പിന് ആക്കം കൂട്ടാന്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ ഒരുക്കിയ സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത. ഈ മാസം 30ന് ഖത്തറില്‍ വച്ച് ആല്‍ബം പ്രകാശനം ചെയ്യും. മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ എന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംഗീതവും വീഡിയോയും കോര്‍ത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

‘ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി ആരാധകര്‍ കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഖത്തറില്‍ മേളമൊരുങ്ങുന്നു. ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ ഞാനുമുണ്ട് നിങ്ങളോടൊപ്പം’, എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആല്‍ബത്തില്‍ ഒട്ടേറെ സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ ഒരുക്കി വെച്ചിട്ടുണ്ടെന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.