മീശ ഫാന്‍ ഗേള്‍, പോലീസ് ജോലി രാജിവെച്ചു.

1 min read

തിരുവനന്തപുരം: പീഡനക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക് ടോക് റീല്‍സ് താരത്തിനെതിരെ വീണ്ടും പരാതി. വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതി(25)നെതിരെയാണ് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇമെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ് വേര്‍ഡും കൈക്കലാക്കി തുടങ്ങിയ പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ വരുന്നത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇമെയില്‍ഐഡിയുടെയും ഇന്‍സ്റ്റഗ്രാം ഐഡിയുടെയും പാസ് വേര്‍ഡുകള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവര്‍ പിന്നീട് വിനീതിന്റെ ഫോണകോളുകള്‍ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍നിന്ന് സ്‌റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

വിനീത് അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇയാള്‍ക്കെതിരേ ഇനിയും പരാതികള്‍ വരുമെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കെതിരേ നേരത്തെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ബൈക്ക് മോഷണത്തിനും കിളിമാനൂരില്‍ അടിപിടിയുണ്ടാക്കിയതിനും കേസുകളുണ്ടായിരുന്നു. ശനിയാഴ്ചയാണ് ടിക് ടോക് താരമായ വിനീതിനെ കന്റോണ്‍മെന്റ് എ.സി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി പുതിയ കാര്‍ വാങ്ങാന്‍ ഒപ്പംവരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ വിളിച്ചുവരുത്തിയതെന്നും പരാതിയിലുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.