മഹാരാജാസില്‍ ബാനര്‍ ആശയ കൈ മാറ്റം

1 min read

Malayali News Desk

കൊച്ചി :എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മിലുള്ള ബാനര്‍ പോര് മുറുകുന്നു. കോളജിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ ഒന്നിന് മുകളില്‍ ഒന്നായി ബാനറുകള്‍ ഉയരുകയാണ്. തല്ലിത്തീര്‍ക്കാതെ ആശയങ്ങള്‍ കൊണ്ടുള്ള ഈ പോരാട്ടം സൈബര്‍ ഇടങ്ങളിലും നല്ല ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

എസ്എഫ്‌ഐയെ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡന്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചതോടെയാണ് തുടക്കം. ഒരുകാലത്ത് കെഎസ്‌യുവിന്റെ കോട്ടയായിരുന്ന മഹരാജാസ് ഇപ്പോള്‍ എസ്എഫ്‌ഐയുടെ ചെങ്കോട്ടയാണ്. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്..’ ഇതായിരുന്നു ഹൈബിക്കുള്ള എസ്എഫ്‌ഐയുടെ ആദ്യ ബാനര്‍ മറുപടി. കോളജില്‍ അത്ര ശക്തമല്ലെങ്കിലും കെഎസ്?യുവും വെറുതെയിരുന്നില്ല.

ചുവന്ന ബാനറിന് മുകളില്‍ നീല ബാനര്‍ ഉയര്‍ത്തി കെഎസ്‌യുക്കാരുടെ മറുപടിയും എത്തി. ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’. പിന്നാലെ എത്തി ചുവന്ന ബാനര്‍. ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ..’ ഇതിനുള്ള മറുപടി ഉടനെത്തുമെന്നാണ് സൂചന. പരസ്പരം തല്ലാതെ ആശയത്തെ ആശയം കൊണ്ട് നേരിടുന്ന ഈ രീതി മാതൃകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രശംസ.

English Summary: SFI KSU banner fight at Maharajas college, Ernakulam.

Related posts:

Leave a Reply

Your email address will not be published.