ഉത്തരാഖണ്ഡില്‍ അവധി ആഘോഷിച്ച് കാമുകന്‍,പകരം പരീക്ഷ എഴുതിയ യുവതി പിടിയില്‍

1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ കാമുകനു വേണ്ടി ഡിഗ്രി പരീക്ഷയെഴുതാനായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍. ഉത്തരാഖണ്ഡില്‍ അവധിയില്‍ കഴിയുന്ന കാമുകനു പകരമായാണ് ഇരുപത്തിനാലുകാരിയായ യുവതി പരീക്ഷയെഴുതാന്‍ ശ്രമിച്ചത്. മൂന്നാം വര്‍ഷ ബി.കോം. ഡിഗ്രി പരീക്ഷയ്ക്കാണ് യുവതിയുടെ ആള്‍മാറാട്ടം.സംഭവം പുറത്തുവന്നതോടെ വേണ്ട ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഫെയര്‍ ഫെയര്‍ അസസ്മെന്റ് ആന്‍ഡ് കണ്‍സല്‍ട്ടേറ്റീവ് ടീം വിഭാഗം (ഫാക്ട്), വീര്‍ നര്‍മാദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന് നിര്‍ദേശം നല്‍കി.

ഈ കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷ നടന്നത്്.ഹാള്‍ ടിക്കറ്റില്‍ യുവാവിന്റെ സ്ഥാനത്ത് യുവതിയുടെ ഫോട്ടോ പതിക്കുകയും പേരില്‍ ചെറുതായി മാറ്റം വരുത്തുകയും ചെയ്തു.അങ്ങനെ ഹാള്‍ ടിക്കറ്റില്‍ ക്രിത്രിമത്വം വരുത്തിയാണ് യുവതി പരീക്ഷെയെഴുതാനായി തുനിഞ്ഞത്.പരീക്ഷാ ഹാളിലെ സൂപ്പര്‍വൈസര്‍മാര്‍ ഓരോ ദിവസവും മാറുന്നതു കാരണം വിദ്യാര്‍ഥികളെ തിരിച്ചറിയുമായിരുന്നില്ല ഇതാണ് യുവതി മുതലെടുത്തിരുന്നത്. എന്നാല്‍ പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ആള്‍മാറാട്ടം പിടികൂടുന്നതിലേക്ക് നയിച്ചത്. ആ സീറ്റില്‍ സ്ഥിരമായി ഒരു ആണ്‍കുട്ടിയാണ് ഇരിക്കാറുണ്ടായിരുന്നതെന്ന് ഈ വിദ്യാര്‍ഥി സൂപ്പര്‍വൈസറെ അറിയിച്ചു. ഇതോടെയാണ് യുവതിയെ പിടികൂടിയത്. തുടര്‍ന്ന് കാമുകന്‍ വിളിച്ച് താന്‍ ഉത്തരാഖണ്ഡിലുള്ള കാര്യം അധികൃതരെ അറിയിച്ചു. ഇതോടെ ബി.കോം. മൂന്നാം വര്‍ഷ പരീക്ഷയില്‍ യുവാവിനെ തോല്‍പ്പിച്ചുകൊണ്ട് നടപടി സ്വീകരിച്ചു.

യുവാവും പരീക്ഷയെഴുതിയ യുവതിയും തമ്മില്‍ സ്‌കൂള്‍ കാലം മുതല്‍ തന്നെ പരിചയമുണ്ടായിരുന്നു.അതെ സമയം യുവതി പകരം പരീക്ഷയെഴുതുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല.

Related posts:

Leave a Reply

Your email address will not be published.