അമ്മയോട് ചെയ്തത് മണ്ടത്തരം : അമ്മയോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് ശ്രീദേവിയുടെ മകൾ
1 min readതന്റെ ആദ്യചിത്രമായ ധടക്കിന്റെ സെറ്റിൽ വരുന്നതിൽ നിന്നും അമ്മ ശ്രീദേവിയെ വിലക്കിയിരുന്നു എന്നു വെളിപ്പെടുത്തി ജാൻവി കപൂർ. ആ തീരുമാനം മണ്ടത്തരമായെന്നും ജാൻവി പറയുന്നു. നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ധടക്. 2018ലാണ് ചിത്രം പുറത്തിറങ്ങിയത്. ശ്രീദേവിയുടെ മകളായതുകൊണ്ടാണ് സിനിമയിൽ അവസരം കിട്ടിയത് എന്ന് ആളുകൾ പറഞ്ഞിരുന്നു. അതിനാൽ തന്നെ അമ്മയിൽ നിന്നും ഒരു സഹായവും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചു ജാൻവി. തന്റെ മേൽ അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടെന്ന് മനസ്സിലാക്കിയതിനാൽ, ആദ്യ സിനിമ തുടങ്ങുമ്പോൾ ജാൻവി പറഞ്ഞു ” ദവയായി സെറ്റിൽ വരരുത്. എനിക്ക് സ്വന്തമായി ജോലി ചെയ്യണം. ഇത് മണ്ടത്തരമായെന്നാണ് ജാൻവി പറയുന്നത്. ഇത്തരം മണ്ടത്തരങ്ങളെല്ലാം ഞാൻ അന്ന് ഗൗരവമായാണ് കണ്ടിരുന്നത്. അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. എനിക്കറിയാം സെറ്റിൽ വന്ന് ഒരു അമ്മയായി എന്നെ സഹായിക്കാൻ അവർ ഒരുക്കമായിരുന്നു. ഞാൻ അത് സമ്മതിച്ചില്ല. ഇപ്പോൾ ഷൂട്ടുണ്ട് എന്നെ സഹായിക്കണം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ജാൻവി വെളിപ്പെടുത്തുന്നു. മകളുടെ അഭിനയം വെള്ളിത്തിരയിൽ കാണാൻ ശ്രീദേവിക്കു കഴിഞ്ഞില്ല. അവരുടെ മരണശേഷമാണ് ജാൻവിയുടെ ആദ്യ സിനിമ റിലീസ് ചെയ്തത്.