കാവനാട് സ്വദേശിയുടേത് കൊലപാതകം, മരുമക്കള്‍ അറസ്റ്റില്‍; നിര്‍ണായകമായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
1 min readകൊല്ലം: കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാവനാട് സ്വദേശി ജോസഫിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മരുമക്കളായ കാവനാട് സ്വദേശികളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.