ഇന്ത്യയുടെ വാക്‌സിൻ യജ്ഞത്തിന്റെ കഥ പറയുന്നു ദി വാക്‌സിൻ വാർ

1 min read

നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് ദി വാക്‌സിൻ വാർ. സംവിധായകൻ വിവേക് അഗ്നിഹോത്രി. ലോകം മുഴുവൻ കൊറോണ വൈറസിൽ വിറങ്ങലിച്ചു നിൽക്കുന്നു. ഈ ജീവന്മരണപോരാട്ടത്തിനിടയിൽ, വാക്‌സിൻ കണ്ടുപിടിച്ച് ലോകം മുഴുവൻ മരുന്നെത്തിച്ചു ഇന്ത്യ. കോവിഡ് പോരാട്ടത്തിൽ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അവശ്വസനീയമായ കഥയെന്നാണ് ചിത്രത്തെക്കുറിച്ച് അഗ്നഹോത്രി പറഞ്ഞത്.
ചിത്രത്തിന്റെ ടീസർ പുറത്തിവിട്ടിരിക്കുന്നു അണിയറ പ്രവർത്തകർ. കൊവാക്‌സിൻ നിർമ്മിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളാണ് ടീസറിലുള്ളത്. ഒരു ലാബിൽ കോവിഡ്-19ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതായാണ് കാണിക്കുന്നത്. സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും.
പല്ലവിജോഷി, നാനാപടേക്കർ, റെയ്മസെൻ, അനുപംഖേർ, ഗിരിജ, നിവേദിതഭട്ടാചാര്യ, സപ്തമിഗൗഡ, മോഹൻകപൂർ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. അഗ്നിഹോത്രിയുടെ നിർമ്മാണ കമ്പനിയായ അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.  ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഉൾപ്പെടെ ്് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ദി കാശ്മീരി ഫയൽസിന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി വാക്‌സിൻ വാർ. നിരൂപകശ്രദ്ധ നേടിയ കാശ്മീരി ഫയൽസിനെ നായകൻ അനുപംഖേർ ആയിരുന്നു.

Related posts:

Leave a Reply

Your email address will not be published.