രാത്രിയില്‍ തലസ്ഥാനത്തെത്തുന്ന സ്ത്രീകളെ നിങ്ങള്‍ക്ക് കൂട്ടുകാരിയായി റ്റിന്റു സന്തോഷും ഓട്ടോയുമുണ്ട്

1 min read

MALAYALI NEWS LIVE DESK: ഹരിത നന്ദിനി

തിരുവനന്തപുരം നഗരത്തില്‍ ആദ്യമായി എത്തുന്നൊരാളെ സംബംന്ധിച്ച് രാത്രിയുടെ നഗരത്തിരക്കില്‍ ഒരു അങ്കലാപ്പൊക്കെ ഉണ്ടായെക്കാം. പരിചയമില്ലാത്ത നഗരത്തില്‍ ഒരു സഹായമെന്നോണം ഒരാള്‍ ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ആരുണ്ട്. എന്നാല്‍ ഇനി തിരുവനന്തപുരം നഗരത്തില്‍ എത്തുമ്പോള്‍ അങ്കലാപ്പൊക്കെ മാറ്റിവെച്ചോളൂ സഹായത്തിന് ഒരാളുണ്ട്. നഗരത്തിന്റെ തിരക്കില്‍ ഒതുങ്ങി എല്ലാവര്‍ക്കും സഹായിയായി കരുത്തുള്ള ഒരു വനിത. തിരുവനന്തപുരം നഗരത്തില്‍ ട്രൈവറായി റ്റിന്റു സന്തോഷ് ഓട്ടോറിക്ഷ ഓടാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിയുന്നു. സ്ത്രീയെന്ന നിലയില്‍ സ്വയം പര്യാപ്തയാകാന്‍ തീരുമാനിച്ച സമയത്താണ് ഭാഗ്യംപോലെ കേരളാ നീം ജി ഓട്ടോറിക്ഷകള്‍ കേരളാ ഗലര്‍മെന്റിന്റെ പ്രത്യേക പദ്ധതിയില്‍ വിതരണം ചെയ്തപ്പോള്‍ ഒരെണ്ണം ബിന്ദു സന്തോഷിനും ലഭിച്ചു. പിന്നീട് ഉപജീവനത്തിനായി മറ്റൊന്നും നോക്കാതെ ഓട്ടോ ജീവനക്കാരിയായി രംഗത്തെത്തുകയായിരുന്നു.

പതിനഞ്ച് വര്‍ഷം മുമ്പ് തന്നെ ഡ്രൈവിങ് പഠിച്ചിട്ടുള്ളത്‌കൊണ്ടും പിന്നെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ടി വന്നില്ല. ഉപജീവനത്തിനുള്ളതെല്ലാം സ്വന്തമായുള്ളതുകൊണ്ട്തന്നെ മനസ്സ് പാകപ്പെടുത്തി കാക്കി ആണിഞ്ഞ് രംഗത്തെത്തി. എന്നാല്‍ ഒരു അവസരം കിട്ടിയാല്‍ കാര്‍ ഡ്രൈവറാകാനും റ്റിന്റു തയ്യാറാണ്. എന്നാല്‍ അവിടെയും റ്റിന്റുവിന് വില്ലാനായി നില്‍ക്കുന്നത് സോറിയാസിസ് രോഗമാണ്. പകല്‍ സമയത്ത് വെയിലേറ്റ് ജോലി എടുക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് റ്റിന്റു സ്റ്റാന്റില്‍ എത്തുന്നത്. എല്ലാദിവസവും വെയില്‍ മങ്ങുന്ന നേരം മുതല്‍ രാത്രി പതിനൊന്ന് മണിവരെ ബിന്ദു സ്റ്റാന്റില്‍ ഉണ്ടാകും. തിരുവനന്തപുരം മുട്ടത്തറ സ്വദേശിനിയായ റ്റിന്റു സന്തോഷ് ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പം വാടകവീട്ടിലാണ് താമസം. വിദ്യാര്‍ത്ഥികളായ മക്കള്‍ക്കും റ്റിന്റു ഒരു പ്രചോദനമാണ്.

തമ്പാനൂര്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷാതൊഴിലാളിയുടെ വേഷം

രണ്ട് വര്‍ങ്ങള്‍ക്ക് മുമ്പ് ഓട്ടോറിക്ഷാ തൊഴിലാളിയായി തമ്പാനൂരിലേക്ക് എത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. തലസ്ഥാനത്തെ എന്നല്ല കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഓട്ടോസ്റ്റാന്റായ തമ്പാനൂരിലേക്ക് തന്റെ ഓട്ടോറിക്ഷയുമായി ചേക്കേറുമ്പോള്‍ ഉള്ളില്‍ എല്ലാവരെയും പോലെ ചെറിയൊരു ഭയമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് സഹപ്രവര്‍ത്തകര്‍ ഒപ്പംനിന്ന് മികച്ച സപ്പോര്‍ട്ടായി. റെയില്‍വേ സ്റ്റേഷനില്‍ ഒടാനുള്ള മെമ്പര്‍ഷിപ്പില്ലാത്തത്‌കൊണ്ട് ഉള്ളിലൊരു ഭയവുമായാണ് നോ പാര്‍ക്കിങ്ങില്‍ റ്റിന്റു ഓട്ടോറിക്ഷ ഓടുന്നത്. പലപ്രാവശ്യം ഈ മെമ്പര്‍ഷിപ്പിന് വേണ്ടി ശ്രമിച്ചിട്ടും മെമ്പര്‍ഷിപ്പ് കിട്ടാതെ പെടാപ്പാട് പെടുകയാണ് റ്റിന്റു. മെമ്പര്‍ഷിപ്പ് ഇല്ലാത്തതുകൊണ്ടും സ്റ്റാന്റില്‍നിന്ന് മാറി ആണ് പലപ്പൊഴും നില്‍ക്കുന്നത് അതിന്റെ കാരണം മറ്റൊന്നുമല്ല പോലീസ് ചെക്കിങ് തന്നെയാണ്. മെമ്പര്‍ഷിപ്പിനുള്ള അപേക്ഷകള്‍ പലപ്രാവശ്യം അധികാരികള്‍ക്ക് സമര്‍പ്പിച്ചപ്പോഴും പലകാരണങ്ങളും പറഞ്ഞു. സീനിയാരിറ്റി കുറവാണെന്നും നിലവില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞുമാണ് ഒഴിവാക്കുന്നത്. അതുകൊണ്ട്തന്നെ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് പ്രശനങ്ങളെ അതിജീവിച്ച് നോപാര്‍ക്കിങ്ങിലാണ് റ്റിന്റു ഓടുന്നത്. നോ പാര്‍ക്കിങ്ങില്‍ ഓടുന്നത്‌കൊണ്ടുതന്നെ പോലീസിന്റെ ഭീഷണിപേടിച്ചാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്.

നൈറ്റ് സര്‍വ്വീസുകളും അനുഭവങ്ങളും

നമ്മള്‍ ഒരാളോട് മോശമായി പെരുമാറിയാല്‍ മാത്രമേ നമ്മളോടും അവര്‍ മോശമായി പെരുമാറുകയുള്ളു എന്ന് റ്റിന്റു വിശ്വസിക്കുന്നു. രാത്രികാല സര്‍വ്വീസിനെ പറ്റി റ്റിന്റുവിന് പറയാനുള്ളത് ഇങ്ങനെയാണ്. പലതരത്തിലുള്ള യാത്രക്കാരെ റ്റിന്റു കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് കണ്ടുമുട്ടി. എന്നാല്‍ അവരില്‍നിന്നെല്ലാം മറക്കാനാകാത്ത അഭിനന്ദനങ്ങളല്ലാതെ ഒരു തരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ല എന്ന് വളരെ സന്തോഷത്തോടെ റ്റിന്റു പറയുന്നു.

ജോലിയിലും ജോലിസമയത്തിനോടും അഭിമാനവും ഇഷ്ടവും കൂടുന്നതിന് കാരണം തന്റെ യാത്രക്കാരാണ്. അഭിനന്ദന പ്രവാഹങ്ങളാണ് ഈ ജോലിയില്‍ റ്റിന്റുവിന്റെ പ്രോത്സാഹനം. ഒരിക്കല്‍ റ്റിന്റുവിനൊപ്പം യാത്രചെയ്തവര്‍ റ്റിന്റുവിനെ അഭിനന്ദിക്കാതെ വണ്ടിയില്‍നിന്ന് ഇറങ്ങാറില്ല എന്നതാണ് വാസ്തവം. കൂടുതലും സ്ത്രീകള്‍തന്നെയാണ് റ്റിന്റുവിന് സപ്പോര്‍ട്ട്. കാരണം തിരുവനന്തപുരം ബസ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലുമായി രാത്രി എത്തുന്ന സ്ത്രീകള്‍ അപരിചിതരായവരുടെ ഓട്ടോകളില്‍ കയറാന്‍ മടിക്കുമ്പോള്‍ റെയില്‍വേ സ്‌റ്റേഷന്റെ മെമ്പര്‍ഷിപ്പ് കൂടി ഇല്ലാതെ റ്റിന്റു സഹായത്തിനുണ്ടാകും.

റ്റിന്റുവിന്റെ യാത്രക്കാര്‍

സ്റ്റാന്റിലും സ്റ്റേഷനിലുമായി എത്തുന്ന സാധാരണക്കാര്‍ മാത്രമല്ല പ്രമുഖരും റ്റിന്റുവിന്റെ ഓട്ടോയില്‍ ഒരിക്കലെങ്കിലും യാത്രചെയ്യാറുണ്ട്. ഒരിക്കല്‍ യാത്ര ചെയ്താല്‍ പിന്നീട് തമ്പാനൂര്‍ സ്റ്റാന്റില്‍ എത്തുന്ന ഏതൊരാളും റ്റിന്റുവിനെ തിരക്കാതിരിക്കില്ല. ഒന്നു കൂടി സര്‍വ്വീസ് നടത്താതിരിക്കില്ല. കാരണം പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ടുള്ള അതിജീവനം തന്നെയാണ്. അതിനേക്കാളേറെ റ്റിന്റുവിനെ വ്യത്യസ്തയാക്കുന്നത് പെരുമാറ്റം തന്നെയാണ്.റ്റിന്റുവിനൊപ്പം യാത്രചെയ്താല്‍ ഒരുമിച്ചൊരു ഫോട്ടോ എടുത്ത് ഒന്ന് ഓര്‍ത്തുവെക്കാതിരിക്കാതെ പറ്റില്ല എന്നതാണ് വാസ്തവം. കാരണം വനിതാ ഓട്ടോ തൊഴിലാളികള്‍ ധാരാളം ഉണ്ടെങ്കിലും മിക്കവാറും പേര്‍ സന്ധ്യയോടെ സര്‍വ്വീസ് സൈഡാക്കുക തന്നെയാണ് പതിവ്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായി രാത്രിയിലെത്തുന്ന സ്ത്രീകള്‍ക്ക് ഒരു സഹായമാകാനും കൂട്ടാകാനും റ്റിന്റുവിന് കഴിയുന്നു എന്നുതന്നെ ഒരോ യാത്രക്കാരും വിശ്വസിക്കുന്നു. എന്നാല്‍ ഒരു ചെറിയ വശപ്പിശക് തോന്നിയാല്‍പിന്നെ അവരെ അടുപ്പിക്കുകയുമില്ല. അത് സ്ത്രീകളായാലും പുരുഷന്‍മാരായാലും.

ബാര്‍ഗ്ഗേനിംങ് ഇല്ല മീറ്ററിന് മേലെ ചാര്‍ജ്ജും വേണ്ട

രാത്രിയാത്ര ചെയ്യുന്ന വനിതകളില്‍നിന്ന് മീറ്ററിനുമേലെ ചാര്‍ജ്ജ് വാങ്ങുന്നവരുണ്ട് അതും ബാര്‍ഗ്ഗൈനിംഗ് ചെയ്തുതന്നെ വാങ്ങുന്നവരുണ്ട്. എന്നാല്‍ ഇവിടെ നോ ബാര്‍ഗ്ഗൈനിംങ്. ഓടുന്നതിനുള്ള കൂലിതന്നെ ധാരാളം. തന്റെ ജീവനമാര്‍ഗ്ഗം എന്നതിലുപരി തന്റെ വിശ്വസിച്ചെത്തുന്നവര്‍ ഒരിക്കലും ചതിക്കപ്പെടരുതെന്ന് റ്റിന്റു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. തന്നാല്‍ കഴിയുന്ന സഹായങ്ങളും ചെയ്തുകൊടുക്കാന്‍ റ്റിന്റു തയ്യാറാണ്. തന്നോട് സഹായം തെടിയെത്തുന്നവരെ കയ്യൊഴിയാന്‍ റ്റിന്റു തയ്യാറല്ല. അത്തരം സഹായങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള പ്രതിഫലവും ആഗ്രഹിക്കുന്നില്ല. മനസ്സിന്റെ സന്തോഷം മാത്രമേ ആഗ്രഹിക്കുന്നുള്ളു. രാത്രികാലത്തെ ഇത്തരം മധുരമായ അനുഭവങ്ങളും സന്തോഷങ്ങളും അഭിനന്ദനങ്ങളുമാണ് തന്നെ കൂടുതല്‍ ശക്തയാക്കുന്നതെന്നും ഇനിയും ഈ മേഖലയില്‍ എന്തിനെയും തരണം ചെയ്ത് മുന്നോട്ട് പോകാനുമുള്ള ധൈര്യം കൊടുക്കുന്നതും റ്റിന്റു വിശ്വസിക്കുന്നു. മാത്രവുമല്ല റ്റിന്റുവിന്റെ ഈ സന്ദേശം സ്വയം പര്യാപ്തയാകാന്‍ സ്ത്രീകള്‍ക്ക് നല്ല പ്രചോദനവുമാണ്.

Related posts:

Leave a Reply

Your email address will not be published.