ബ്ലൂ ഗൗണില്‍ മനോഹരിയായി സണ്ണി ലിയോണ്‍
1 min readപോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നീല നിറത്തിലുള്ള ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് സണ്ണി ലിയോണ്‍. ചിത്രങ്ങള്‍ സണ്ണി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സീക്വിനുകള്‍ കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. മിഷൈല്‍ സിന്‍കോ ആണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോങ് ആയിട്ടുള്ള സ്ലീവാണ് ഗൗണിന്റെ പ്രത്യേകത. ഹൈ സ്ലിറ്റും ലോങ് നെക്കുമാണ് ഗൗണിനെ മനോഹരമാക്കുന്നത്.
മിനിമല്‍ ആഭരണങ്ങളാണ് ഇതിനൊപ്പം താരം തെരഞ്ഞെടുത്തത്. നിരവധി പേര്‍ താരത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു. ഈ വസ്ത്രത്തില്‍ താരം ഒരു മത്സ്യകന്യകയെ പോലെ തന്നെയുണ്ടെന്നാണ് പലരുടെയും അഭിപ്രായം.