സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം മാറ്റിവച്ചു
1 min readതിരുവന്തപുരം: അതിതീവ്രമഴയുടെ സാഹചര്യത്തില്‍ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവച്ചതായി സാംസ്‌കാരികമന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഇക്കഴിഞ്ഞ മേയ് 27നാണ് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോര്‍ജും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഭൂതകാല’ത്തിലൂടെ രേവതി മികച്ച നടിയുമായി.