സിപിഎം നേതാവിന്റെ വീടിന് നേരെ കല്ലേറ്, ജനല്‍ ചില്ലുകള്‍ തകര്‍ന്നു, സംഭവം പുലര്‍ച്ചെ

1 min read

തിരുവനന്തപുരം : സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മേലോട്ടുമൂഴിയിലെ വീട്ടിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഒരു ജനല്‍ ചില്ല് തകര്‍ന്നു. ഗിരിയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നാണ് അനുമാനം. കല്ലെറിഞ്ഞതിന് പിന്നാലെ ഒരു ഓട്ടോറിക്ഷ കടന്നുപോകുന്ന ശബ്ദം കേട്ടാതായി വീട്ടുകാര്‍ പറയുന്നു. പൊലീസ് എത്തി വിരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പിന്നില്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണെന്ന് എന്ന് സിപിഎം ആരോപിച്ചു. അടുത്തിടെ ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കാവുന്ന സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതിനാല്‍ രാഷ്ട്രീയ തര്‍ക്കമാണോയെന്നത് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.