പ്രമോഷന് എത്തിയ കന്നട സൂപ്പര്‍ താരം ദര്‍ശന് ചെരുപ്പേറ്

1 min read

ബെംഗലൂരു: തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ക്രാന്തി’യുടെ പ്രചരണത്തിനിടെ കന്നഡ നടന്‍ ദര്‍ശനു നേരെ ചെരുപ്പേറ്. ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെ കന്നഡ താരത്തിന് നേരെ ഒരാള്‍ ചെരുപ്പ് എറിഞ്ഞത്. ചെരുപ്പ് എറിഞ്ഞയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അടുത്തിടെ ദര്‍ശന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വൈറല്‍ വീഡിയോ പ്രകാരം. നടന് ചെരുപ്പേറ് ലഭിക്കുമ്പോള്‍ ദര്‍ശന് ചുറ്റും പോലീസുകാര്‍ ഏറെ നില്‍ക്കുന്നുണ്ട്. എറിഞ്ഞ ചെരിപ്പ് തന്റെ തോളിലാണ് തട്ടുന്നത്. അതേ സമയം ആക്രമിയോട് ‘ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ, കുഴപ്പമില്ല’ എന്ന് ദര്‍ശന്‍ പറയുന്നത് കേള്‍ക്കാം.

ക്ഷുഭിതരായ ആരാധകരെ താരം ശാന്തരാക്കുവാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ബഹളം കൂടിയപ്പോള്‍ ഉടന്‍ തന്നെ പോലീസ് സംരക്ഷണത്തോടെ താരം സ്ഥലം വിട്ടു. ജനുവരി 26 ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ‘ക്രാന്തി’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രകാശനത്തിനാണ് ദര്‍ശന്‍ ഹൊസാപേട്ടിലെത്തിയത്.

Related posts:

Leave a Reply

Your email address will not be published.