മികച്ച 50 താരങ്ങളുടെ ബ്രിട്ടിഷ് മാഗസിന് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാന് മാത്രം
1 min read
എംപയര്‍ മാഗസ് തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനും. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാന് മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍. ടോം ഹാങ്ക്സ് തുടങ്ങി ഹോളിവുഡ് പ്രമുഖര്‍ക്കൊപ്പമാണ് ഷാരൂഖ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തില്‍ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനില്‍ നല്കിയ പ്രൊഫൈലില്‍ പറയുന്നു.
ഷാരൂഖ് ഖാന് നായകനായി പഠാന് എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സിദ്ധാര്‍ഥ് ആനന്ദാണ് ഷാരൂഖ് ഖാന് ചിത്രം സംവിധാനം ചെയ്യുന്നത്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചര്‍ച്ചയാകുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രമായുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 2023 ജനുവരി 25ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.