സ്റ്റൈല്‍ മന്നന് ഇന്ന് സ്റ്റൈലന്‍ ജന്മദിനം

1 min read

ഹരിത നന്ദിനി

നടനാകുക എന്ന ആഗ്രഹം വീട്ടുകാരും കൂട്ടുകാരും അടക്കം പലരും നിരുല്‍സ്സാഹപ്പെടുത്തിയിട്ടും ഒരു തെല്ലിട പിന്‍മാറാന്‍ തയ്യാറായിരുന്നില്ല അന്നത്തെ ചെറുപ്പക്കാരന്‍ കാരണം ലോകമറിയുന്ന നടനാകുക എന്നത് അദ്ദേഹത്തിന്റെ നിയോഗമായിരുന്നു.

ഇന്ന് എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട തലൈവര്‍ രജനീകാന്തിന്റെ 72-ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമാ ലോകം ഒരുപോലെ ആഘോഷിക്കുന്ന പേരുകളിലൊന്നാണ് രജനാകാന്തിന്റെത്. സ്റ്റൈല്‍ മന്നന്‍ എന്ന വിളിപ്പേരില്‍ എല്ലാമുണ്ട്. ആരാധാകരുടെ അളവുറ്റ സ്‌നേഹവും ബഹുമാനവും ആദരവും എല്ലാം. തമിഴ് സിനിമകളില്‍ മാത്രം നിറഞ്ഞുനിന്നാണ് അദ്ദേഹത്തിന്റെ ഈ തേരോട്ടം. ഇന്നും ലോക സിനിമകളില്‍പോലും പലര്‍ക്കും പിടിച്ചടക്കാന്‍ കഴിയാത്ത ഒരു ആരാധക വലയം അദ്ദേഹത്തിന് കീഴടക്കാന്‍ കഴിഞ്ഞു എന്നത് അധിശയം ആയി നിലനില്‍ക്കുന്നു എന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. പ്രായഭേതമന്യേ അദ്ദേഹത്തിന്റെ ആരാധനാപാത്രമാകുന്നതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ അതുല്യമായ മാനറിസങ്ങളും സ്‌ക്രീന്‍ പ്രസന്‍സ്സും മാസി ഡയലോഗ് പ്രസന്‍സ്സും തന്നെയാണ്. ഒരു പക്ഷേ സ്‌ക്രീന്‍ പ്രസന്‍സ്സിന്റെ കാര്യത്തില്‍ മറ്റൊരു നടനും രജനീകാന്തിനെ പിന്‍തള്ളാന്‍ കഴിയില്ല എന്നത് വാസ്തവം.

1950 ഡിസംബര്‍ 12ന് കര്‍ണ്ണാടകയിലെ ഒരു മറാത്തി കുടുംത്തില്‍ ജനനം. ശിവജി റാവ് ഗൈഗ്വാദ് എന്നായിരുന്നു യഥാര്‍ത്ഥപേര്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മികച്ച വിദ്യാഭ്യാസം കിട്ടി വളരുകയും പിന്നീട് കര്‍ണ്ണാടക ട്രാന്‍സ്സ്‌പോര്‍ട്ടിലെ ബസ്സ് കണ്ടക്ടാറായി ജോലിയെടുക്കുകയും ചെയ്യുന്ന കാലത്താണ് സിനിയിലെത്തുന്നത്. മദ്രാസ്സ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഒരു അഭിനയ കോഴ്സ്സിന് ചേരാന്‍ തീരുമാനിച്ചു. പിന്നീട് കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമാ ജീവിതത്തില്‍ വെച്ചടി വെച്ചടി കറ്റങ്ങളും. ഏതൊരു നടനും തന്റെ കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ച എല്ലാതരത്തിലുമുള്ള ബുദ്ദിമുട്ടുകളും അനുഭവിച്ചു തന്നെയാണ് രജനീകാന്തും കടന്നുവന്നത്.

തന്റെ ആരാധകര്‍ക്ക് ആവേശമാകാനും ആവാശ്യമായതെല്ലാം മനസ്സുനിറഞ്ഞ് തലൈവര്‍ നല്‍കുന്നുണ്ട് എന്നത് വാസ്തവം. ആരാധകരെ ത്രില്ലടിപ്പിക്കാനും ഒരുപോലെ രോമാഞ്ചപ്പെടുത്താനും രജനിക്ക് കഴിയും എന്നതും എടുത്ത് പറയേണ്ടുന്ന ഒരുകാര്യാണ്. എന്നാല്‍ പിന്നെയും അദ്ദേഹത്തിലേക്ക് പിടിച്ചടിപ്പിക്കുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന്റെ വളരെ എളിമ വനിറഞ്ഞ പെരുമാറ്റം തന്നെയാണ്. കരിയറില്‍ ഇന്നും തിളങ്ങിനില്‍ക്കുന്ന പല നടന്‍മനാര്‍ക്കും അസൂയവഹമായ ഒരു ആരാധനാ വൃത്തം തന്നെയാണ് രജനീകാന്ത് ഉണ്ടാക്കിവെച്ചിരിക്കുന്നത്. 75ല്‍ ആരംഭിച്ച കരിയറില്‍ ഇന്നും ഒരു കോട്ടവും തട്ടാതെ മുന്നോട്ട് പോകുന്നു. അതും മറ്റാര്‍ക്കും കഴിയാത്ത ഒരു കാര്യംതന്നെയാണ്. നാല്‍പ്പത്തെട്ട് വര്‍ഷത്തെ തന്റെ അഭിനയ ജീവതത്തില്‍ 168 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. തമിഴില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളു.

എഴുപത്തി രണ്ടാം വയസ്സിലും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പറയാന്‍ ഒന്നേയുള്ളു വയസ്സാനാലും അവരോടെ സ്‌റ്റൈലിനും അഴകിനും ഇന്നും ഒരുമാറ്റവും സംഭവിച്ചിട്ടില്ല. തമിഴനല്ലാതിരുന്നിട്ടുകൂടി ഒരാള്‍ക്ക് എങ്ങനെ തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ ഒരു ആരാധനാ വൃത്തം ഉണ്ടാക്കാന്‍ സാധിച്ചു എന്ന് ചോദിച്ചാല്‍ അതിന് പറയാന്‍ കഴിയുന്ന ഒരു മറുപടി അത് താന്‍ഡാ തലൈവര്‍ സ്റ്റൈല്‍. സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാനാകാത്ത അഭിനിവേഷം തന്നെയാണ് അദ്ദേഹത്തെ സൂപ്പര്‍സ്റ്റാറും സ്റ്റൈല്‍ മന്നനും തലൈവരും എല്ലാം ആക്കിമാറ്റിയത്.

സിനിമയിലെത്തും മുന്നേ പല ജോലികളും ചെയ്തു. കൂലിപ്പണിമുതല്‍ ബസ്സ് കണ്ടക്ടര്‍വരെയുള്ള പണികള്‍. നടനാകുക എന്ന ആഗ്രഹം വീട്ടുകാരും കൂട്ടുകാരും അടക്കം പലരും നിരുല്‍സ്സാഹപ്പെടുത്തിയിട്ടും ഒരു തെല്ലിട പിന്‍മാറാന്‍ തയ്യാറായിരുന്നില്ല അന്നത്തെ ചെറുപ്പക്കാരന്‍ കാരണം ലോകമറിയുന്ന നടനാകുക എന്നത് അദ്ദേഹത്തിന്റെ നിയോഗമായിരുന്നു.

തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനിന്ന രജനീകാന്ത് 1980കളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രജനിയുടെ വളര്‍ച്ചയ്ക്കും കോളിവുഡ് സാക്ഷ്യം വഹിച്ചു. ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു രജനിക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ശിവാജി റാവു ഗയ്ഗ്വാദ് എന്ന പേര് മാറ്റി രജനീകാന്ത് എന്ന് വിളിച്ചതും ബാലചന്ദര്‍ ആയിരുന്നു. എണ്‍പതുകളിലായിരുന്നു രജനീകാന്ത് എന്ന നടന്റെ വളര്‍ച്ച. ആ വളര്‍ച്ചയില്‍ പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതും സിനിമാലോകം കണ്ട പരമാര്‍ത്ഥം.

ഒരു നടന് എത്രമാത്രം തന്റെ ആരാധകരെ സ്വന്തമാക്കാന്‍ കഴിയും എന്നതും രജനീ ആരാധകരില്‍ നിന്ന് മനസ്സിലാകും. തനിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ നില്‍ക്കുന്ന ഒരു ആരാധക വലയമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഇന്ന് അറിയപ്പെടുന്നത് തലൈവര്‍ ദര്‍ശനം എന്നാണ്. 2002 ല്‍ പുറത്തിറങ്ങിയ ബാബ തകര്‍ന്നപ്പോള്‍ രജനീയുഗം അവസാനിക്കും എന്ന് തന്നെ വിധിയെഴുതിയവര്‍ ഉണ്ടായിരുന്നു. ആ വിധി തിരുത്തിയെഴുതിയത് മൂന്ന് വര്‍ഷത്തിന് ശേഷം ചന്ദ്രമുഖിയാണ്. പിന്നീട് അങ്ങോട്ട് യന്തിരനും കബാലിയും കാലയും പേട്ടയും ദര്‍ബാറും അണ്ണാത്തെയുമെല്ലാം രജനി ആരാധകരെക്കൊണ്ട് തിയറ്ററുകള്‍ നിറച്ചു. രജനി സിനിമയിലെ ഡയലോഗുകളും സ്‌റ്റൈലുകളും നിത്യജീവിതത്തിന്റെ ഭാഗമാക്കി തമിഴ് സിനിമാസ്വാദകര്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തോടുള്ള ആരാധന കാട്ടി.

2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം രജനിയെ ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021ല്‍ ദാദാസാഹേബ് ഫല്‍ക്കെ പുരസ്‌കാരവും രജനിയെ തേടിയെത്തിയിരുന്നു.

തമിഴകത്തിന്റെ മന്നന് പ്രിയപ്പെട്ട രജനീകാന്തിന് മലയാളി ന്യൂസ് ലൈവിന്റെ ജന്മദിനാശംസകള്‍…..

Related posts:

Leave a Reply

Your email address will not be published.