രജനിയുടെ ജയിലര്‍ കുതിപ്പ് തുടരുന്നു 600കോടിയിലേക്ക്
1 min read
ആദ്യ 13 ദിവസം കൊണ്ടുമാത്രം 525 കോടി കടന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ജയിലര്‍ 600 കോടിയിലേക്ക് കടക്കുന്നു. ആഗസ്ത് 10നാണ് ജയിലര്‍ തിയറ്ററുകളിലെത്തിയത്. കലാനിധി മാരന്റെ സണ്‍പിക്‌ചേഴ്‌സ് ആണ് ജയിലര്‍ നിര്‍മ്മിച്ചത്. രജനികാന്ത് ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള പുതിയ പ്രൊമോയാണ് ഇപ്പോള്‍ ജയിലറിന് വേണ്ടി ഏറ്റവും ഒടുവില്‍ ഇറക്കിയത്. അടുത്ത് പുതിയ ബിഗ് റിലിസ് ഒന്നും ഇല്ലാത്ത പശ്ചാത്തലത്തില്‍ ജയിലറിന്റെ തേരോട്ടം തുടരുമെന്നുറപ്പാണ്. കളക്ഷനില്‍ പുതിയ റെക്കോഡുകളാ
ണ് ജയിലര്‍ സൃഷ്ടിക്കുന്നത്.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഒന്നിന്റെ കളക്ഷന്‍ മറികടന്നതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന പദവി രജനികാന്തിന്റെ ജയിലര്‍ കരസ്ഥമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ഇതവരെ 298 കോടിയാണ് കളക്ഷന്‍ നേടിയത്. കമല്‍ഹാസന്റെ വിക്രത്തിന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല് കള ക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ജയിലര്‍. യുഎസില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ ്‌നേടുന്ന രണ്ടാമത്തെ ചിത്രമാണ് ജയിലര്‍. ജയിലറിന് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജിയും മദ്രാസ് ഹൈക്കോടതി തള്ളി. വയലന്‍സ് നിറഞ്ഞതാണ് ചിത്രമെന്നായിരുന്നു ആരോപണം.