രാഹ മോള്‍ ഇതാ ഇവിടെയുണ്ടേ; അച്ഛന്റെ തനിപ്പകര്‍പ്പെന്ന് ആരാധകര്‍

1 min read

കാത്തിരിപ്പുകള്‍ക്കവസാനം രാഹയെന്ന കൊച്ചു സുന്ദരിയെ ലോകം കണ്ടു. ബോളിവുഡിലെ താരദമ്പതികളായ ആലിയയും രണ്ബീറും മകള്‍ രാഹയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി. കപൂര്‍ കുടുംബം ഒരുക്കിയ ക്രിസ്മസ് ആഘോഷത്തിന് പങ്കെടുക്കാന്‍ ഒരുവയസുകാരി രാഹയെയും കൂട്ടിയാണ് ആലിയയും രണ്ബീറും എത്തിയത്. മാതാപിതാക്കളെ പോലെ സുന്ദരിയാണ് രാഹ മോള്‍ എന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. മുത്തച്ഛന്റെ കണ്ണുകളാണ് രാഹയ്‌ക്കെന്നും മുഖം അച്ഛന്റെ ആ തനി പകര്‍പ്പാണെന്നും കമന്റുകളുണ്ട്. മകള്‍ ജനിച്ച ശേഷം വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആലിയ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും മകളുടെ ചിത്രമോ വിഡിയോയോ പുറത്തുവിട്ടിരുന്നില്ല. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ആലിയ മകളുടെ കുഞ്ഞിക്കൈകള്‍ മാത്രം കാണിച്ച് പങ്കുവച്ച ചിത്രം വളരെ വ്യത്യസ്തമായിരുന്നു. ആ ചിത്രത്തിന് വന്ന കമന്റുകളും ശ്രദ്ധ നേടിയിരുന്നു. കൂട്ടത്തിലൊരു ആരാധകന്‍ ചോദിച്ച രസകരമായ ചോദ്യത്തിന് ആലിയ നല്‍കിയെ മറുപടിയും വൈറലായി. രാഹയുടെ വിളിപ്പേര് എന്താണെന്നായിരുന്നു ആരാധകേെന്റ ചോദ്യം. രാഹു, രാര, ലോലിപോപ്പ് എന്നിങ്ങനെയായിരുന്നു ആലിയയുടെ മറുപടി. 

Related posts:

Leave a Reply

Your email address will not be published.