‘ആദിപുരുഷി’ന്റെ ടീസറിനായി കാത്ത് ആരാധകര്‍, പുതിയ അപ്ഡേറ്റ് പുറത്ത്
1 min readരാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ ഒരുങ്ങുക. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക ‘ആദിപുരുഷി’ന്റെ ടീസറിനെ കുറിച്ച് ഒരു പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോള്‍.
‘ആദിപുരുഷി’ന്റെ ടീസറിന്റെ ദൈര്‍ഘ്യം 1.50 മിനുട്ട് ആയിരിക്കും എന്നാണ് സിനിമാ മാധ്യമങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് അക്കൗണ്ടുകളില്‍ റിപ്പോര്‍ട്ട് ചെയ്!തിരിക്കുന്നത്. സാധാരണ ടീസറിന്റെ ദൈര്ഘ്യത്തേക്കാളും കുറച്ച് കൂടുതലാണ് ‘ആദിപുരുഷി’ന്റേത് എന്നതില്‍ ആരാധകരുടെ പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു. അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ച് ‘ആദിപുരുഷിന്റെ ടീസറും പോസ്റ്ററും ഒക്ടോബര്‍ രണ്ടിന് പുറത്തുവിടുമെന്ന് സംവിധായകന് ഓം റൗട്ട് ഔദ്യോഗികമായി അറിയിച്ചിരുന്നു. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.
നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്!ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകന്. ‘സലാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി. ശ്രുതി ഹാസന് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവന് ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.