ഇവരിലൊരാള്‍ ദിലീപിന്റെയും കാവ്യാ മാധവന്റെയും ‘മകള്‍’

1 min read

പ്രശസ്ത സിനിമാ ഫൊട്ടോഗ്രഫര്‍ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിലെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ സംശയങ്ങള്‍ക്കിടവച്ചത്. കാവ്യയ്ക്കും ദിലീപിനുമൊപ്പമിരിക്കുന്ന ഗോപികയെയും കീര്‍ത്തനയെയും ചിത്രത്തില്‍ കാണാം. ലൊക്കേഷന്‍ ‘സദാനന്ദന്റെ സമയം’ എന്ന സിനിമയുടെ സെറ്റ് ആണെന്നതും വ്യക്തം.
കീര്‍ത്തന അനില്‍ ആണ് ദിലീപ്, കാവ്യാ മാധവന്‍ ദമ്പതികളുടെ മകളായി ‘സദാനന്ദന്റെ സമയം’ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അക്കു അക്ബര്‍ ആയിരുന്നു സംവിധായകന്‍. അന്ന് ഗോപിക സെറ്റില്‍ എത്തിയപ്പോള്‍ ജയപ്രകാശ് എടുത്ത ചിത്രമാണിത്. ചിത്രത്തോടൊപ്പമുള്ള ജയപ്രകാശിന്റെ വാക്കുകളിങ്ങനെ.
”2003ല്‍ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനില്‍ വച്ചെടുത്തൊരു ചിത്രമാണിത്. അന്നത്തെ ചിത്രങ്ങള്‍ തിരഞ്ഞപ്പോള്‍, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ ഗോപികയും സിനിമയില്‍ കാവ്യ ദിലീപിന്റെ മകളായി അഭിനയിച്ച കീര്‍ത്തനയും ഉള്ള ഒരു ഫോട്ടോ ആണ് കിട്ടിയത്. അന്ന് ലൊക്കേഷനില്‍ വന്നപ്പോള്‍ കാവ്യയുടെയും ദിലീപിന്റെയും കൂടെ എടുത്തത്. എന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നും.”

‘ബാലേട്ടന്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെയും ദേവയാനിയുടെയും മക്കളായി ഗോപികയും കീര്‍ത്തനയും വേഷമിട്ടിരുന്നു. ‘ബാലേട്ടന്‍’ റിലീസ് ചെയ്ത അതേ വര്‍ഷം തന്നെയാണ് ‘സദാനന്ദന്റെ സമയവും’ തിയറ്ററിലെത്തിയത്. ഇതില്‍ സൗമ്യ മോള്‍ എന്ന വേഷമായിരുന്നു കീര്‍ത്തനയുടേത്.

Related posts:

Leave a Reply

Your email address will not be published.