പരിഹാസങ്ങള്‍ക്കുള്ള മറുപടിയുമായി നിവിന്‍ പോളി എത്തി
1 min readകോവിഡിന് ശേഷം നല്ലൊരു ഇടവേളക്ക് ശേഷവും സനിമയിലേക്ക് നിവിന്‍ പോളി തടിവെച്ച ശരീരവുമായാണ് എത്തിയത്. തടിയുടെ പേരില്‍ ഏറെ പരിഹാസങ്ങള്‍ കേട്ട നടനാള് നിവിന്‍ പോളി. എന്നാല്‍ കഴിഞ്ഞ ദിവസം കുറ്റം പറഞ്ഞ വാക്കുകളെല്ലാം തിരുത്താനുള്ള സമയമായി എന്ന് വിളിച്ചോതുകയാണ് നിവിന്റേതായി പുറത്തുവന്നിരിക്കുന്ന പുത്തന്‍ചിത്രങ്ങള്‍. തടികുറച്ച് ആ പഴയ ലുക്കിലാണ് താരം ഇപ്പോള്‍. വെറും രണ്ട് മാസം കൊണ്ടാണ് നിവിന്‍ പുത്തന്‍ ലുക്കിലെത്തിയത്.
നിവിന്റെ അടുത്ത സുഹൃത്തുക്കളും ആരാധകരും താരത്തിന്റെ ഈ ട്രാന്‍സ്ഫര്‍മേഷന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ മേക്കോവര്‍ ആരാധകരും ഇതിനോടകം ആഘോഷമാക്കിക്കഴിഞ്ഞു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഈ ട്രാന്‍സ്ഫര്‍മേഷന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് ഇതിനോടകം വന്നുകൊണ്ടിരിക്കുന്നത്. ആ പഴയ നിവിനെ കാണാന്‍ സാധിച്ചെന്നും പരിഹസിച്ചവര്‍ക്കുള്ള തക്കതായ മറുപടിയാണെന്നുമാണ് ആരാധകരുടെ വാക്കുകള്‍. ഒരു നിമിഷം രാം ചരണാണെന്ന് തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞവരുമുണ്ട് ഇക്കൂട്ടത്തില്‍.
മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് നിവിന്റേതായി വരാനിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഏഴ് കടല്‍ ഏഴു മലൈ ഈയിടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകള്‍. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍