പത്താനിലെ ഗാനരംഗത്തിന് മാറ്റം വരുത്തണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്
1 min readഡല്‍ഹി: ഷാരൂഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്താനിലെ വിവാദ ഗാനരംഗത്തില്‍ മാറ്റം വേണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. പാട്ടുകളിലെല്ലാം മാറ്റം വരുത്തണം എന്നായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചിരുന്നത് എന്നാല്‍ വിവാദ ഗാനത്തിന് മാറ്റം വരുത്തി സിനിമ വീണ്ടും സെന്‍സറിങ്ങിന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സിനിമയുടെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസിനോട് ഗാനരംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചതായി സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി അറിയിച്ചു. എന്നാല്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്താന്‍ നിര്‍ദേശിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.