കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് നയന്‍താര
1 min readഅടുത്തിടെ നയന്‍താരയ്ക്ക് സിനിമയില്‍ തുടര്‍ച്ചെ പരാജയങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത് എന്ന പരക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു. ജവാന് എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയിട്ടും നയന്‍താരയ്ക്ക് വിചാരിച്ച പ്രശംസ കിട്ടിയില്ല എന്നൊക്കെയാണ് പലരും പറഞ്ഞത്. ഷാരൂഖ് ഖാന് ചിത്രത്തില്‍ വെറും നോക്കുകുത്തിയെ പോലെ ആയിപ്പോയി നയന്‍താരയുടെ റോള്‍. ദീപിക പദുക്കോണിനായിരുന്നു നയന്താരയെക്കാള് സ്ഥാനം.
സഹതാര വേഷം ചെയ്ത പ്രിയാമണി പോലും അഭിന്ദനം നേടി എന്നൊക്കെ പറഞ്ഞ് ജവാന് എന്ന സിനിമയുടെ പേരില്‍ നയന്‍താര ഇനിയൊരു വിമര്‍ശനം കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ ഇതാ കളിയാക്കിവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജവാന് എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദ സാഹെബ് ഫല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം ലഭിച്ചു. പുരസ്കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് നയന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തി. ‘താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി’ എന്നാണ് നയന്‍താര കുറിച്ചത്.