ജൂനിയര്‍ ചീരുവിന് രണ്ടാം പിറന്നാള്‍, ആശംസകളുമായി മേഘ്ന രാജ്
1 min readമലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്!ന രാജ്. മേഘ്!ന രാജിന്റെ മകന്‍ റായനും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. റായന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അകാലത്തില്‍ അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും മകനായ റായന്‍ ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്.
എന്റെ അനുഗ്രഹം എന്ന് പറഞ്ഞാണ് മേഘ്‌ന രാജ് മകന് ആശംസകള്‍ നേരുന്നത്. ഞങ്ങളുടെ കുഞ്ഞ് ഇന്ന് രണ്ട് വയസ് തികഞ്ഞിരിക്കുന്നു എന്ന് എഴുതി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന രാജ്. ഒട്ടേറേ പേരാണ് റായന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജൂനിയര്‍ ചീരു എന്നാണ് റായന്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.