വിരുമന്റെ വിജയം ആവര്‍ത്തിക്കാന്‍ മുത്തയ്യ, നായകനായി ആര്യ

1 min read

മുത്തയ്യയുടെ സംവിധാനത്തില്‍ ആര്യ നായകനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ‘ആര്യ 34’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന് പേരിട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘കാടെര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടതെന്നാണ് വാര്‍ത്തകള്‍.

ഗൗതം വാസുദേവ് മേനോന്‍ ചിത്രമായ ‘വെന്തു തനിന്തതു കാടി’ല്‍ ചിമ്പുവിന്റെ ജോഡിയായ സിദ്ധി ഇദ്!നാനിയാണ് ‘കാടെറി’ല്‍ നായിക. ഒരു റൂറല്‍ ആക്ഷന്‍ എന്റര്‍ടെയ്!നറായിരിക്കും ചിത്രം. ആര്‍ വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍.

ആര്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ക്യാപ്റ്റനാ’യിരുന്നു. ഐശ്വര്യ ലക്ഷ്!മി ആണ് ചിത്രത്തിലെ നായിക. ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവയാണ് ‘ക്യാപ്റ്റന്‍’ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉദയ്!നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസായിരുന്നു ആര്യയുടെ ടി കിഷോറും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ വിതരണം. ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സിമ്രാന്‍, ഗോകുല്‍ ആനന്ദ്, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമന്‍, ഭരത് രാജ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

പ്രദീപ് ഇ രാഘവ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം വന്‍ ഹിറ്റായിരുന്നു. തിയറ്ററിലും ആര്യയുടെ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് ആര്യയുടെ ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ‘വിരുമന്‍’ എന്ന ചിത്രമാണ് മുത്തയ്യയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാര്‍ത്തി നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ‘വിരുമന്‍’ എന്ന ചിത്രം നിര്‍മിച്ചത് സൂര്യ ആയിരുന്നു.

Related posts:

Leave a Reply

Your email address will not be published.