മകള്‍ക്കൊപ്പം ഇരുന്ന് പഠാന്‍ കാണാന്‍ ധൈര്യമുണ്ടോ എന്ന് ഷാരൂഖിനെ വെല്ലുവിളിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍.

1 min read

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ ഷാരൂഖ് ഖാന്റെ റിലീസ് ചെയ്യാനിരിക്കുന്ന ‘പഠാന്‍’ എന്ന ചിത്രത്തിനെതിരെ മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത്. ചിത്രത്തിലെ ആദ്യ ഗാനമായ ബേഷാരം രംഗ് നായിക ദീപിക പാദുകോണിന്റെ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സ്പീക്കര്‍ തന്നെ രംഗത്ത് എത്തിയത്.

ലൈവ് ഹിന്ദുസ്ഥാനോട് ഗിരീഷ് ഗൗതം പറഞ്ഞത് ഇതാണ്, ‘ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഇരുന്ന് ഈ സിനിമ കാണണം, അങ്ങനെ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് മകള്‍ക്കൊപ്പം ഇത് കാണുന്നുവെന്ന് ലോകത്തോട് വിളിച്ച് പറയണം. പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ നിര്‍മ്മിച്ച് അത് പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു ‘.

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ 22 കാരിയായ സുഹാന ഖാന്‍ ഉടന്‍ തന്നെ സോയ അക്തറിന്റെ ‘ദി ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ബേഷാരം രംഗ് ഗാനത്തിലെ ചില രംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ മധ്യപ്രദേശില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച് എന്ത് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി മിശ്ര പറഞ്ഞതിന് പിന്നാലെയാണ് പഠാന്‍ സിനിമയ്‌ക്കെതിരായ വിവാദം കനക്കുന്നത്.

ഷാരൂഖിന്റെയും ദീപികയുടെയും വസ്ത്രങ്ങളുടെ നിറങ്ങളും പാട്ടിന്റെ വരികള്‍ക്കൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ അടക്കം തിരുത്തേണ്ടത് ആവശ്യമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറഞ്ഞു.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പഠാന്‍. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാ?ഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ!ാണ് ബെഷ്‌റം രം?ഗ് എന്ന ?ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ?ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രം?ഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.