2023നെ ഇളക്കിമറിച്ച സിനിമകള്‍ PART 1
1 min read2023ലെ മലയാള ബ്ലോക്ബസ്റ്റര്‍ സിനിമകള്‍
2023 മലയാള സിനിമയുടെ വൈരുദ്ധ്യങ്ങളുടെ വര്‍ഷമായി കണക്കാക്കാം. മലയാളം സിനിമാ വ്യവസായം ഈ വര്‍ഷം ഗുണനിലവാരമുള്ള ചില ഉള്ളടക്കങ്ങള്‍ പുറത്തെടുത്തു. അതിന്റെ ഫീച്ചര്‍ ഫിലിമുകളില്‍ ചില മികച്ച കഥാ സന്ദര്‍ഭങ്ങള്‍ നിര്‍മ്മിക്കുന്നതിന് പേരുകേട്ടതാണ്. ക്രൈം ത്രില്ലറുകള്‍ മുതല്‍ ഓഫ്ബീറ്റ് കോമഡികള്‍ വരെ, എല്ലാ വിഭാഗത്തിലും മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ നിറ മനസ്സോടെ സ്വീകരിച്ചു. ആവറേജ് വിജയങ്ങള്‍ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞ കാലത്ത് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ വന്ന ചില സിനിമകള്‍ താഴെ പറയുന്നു.
നന്‍പകല്‍ നേരത്ത് മയക്കം
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് നന്പരകല് നേരത്ത് മയക്കം. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടോ മൂന്നോ സിനിമകള്‍ മമ്മൂക്കയുമായി ലിജോ ചര്‍ച്ച് ചെയ്തിരുന്നു. പലതും പല കാരണങ്ങള്‍ കൊണ്ടും നടക്കാതെ പോവുകയായിരുന്നു. ഏറ്റവുമൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി നന്‍പകല്‍ നേരത്ത് മയക്കം ലിജോ പ്രഖ്യാപിച്ചത്.
വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്ന ഒരു പ്രൊഫഷണല്‍ നാടകസംഘത്തിന്റെ ദൃശ്യങ്ങളില്‍ നിന്നുമാണ് സിനിമയുടെ തുടക്കം. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു മലയാളി സംഘം അപ്രതീക്ഷിതമായി ഒരു തമിഴ് ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. രമ്യ പാണ്ഡ്യന്, ടി.സുരേഷ് ബാബു, രാജേഷ് ശര്‍മ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
2021 നവംബര്‍ ഏഴിന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തമിഴ്നാട്ടിലായിരുന്നു സിനിമയിയുടെ ഭൂരിഭാഗം ഷൂട്ടിങ്ങും നടന്നത്. പഴനിയായിരുന്നു പ്രധാന ലൊക്കേഷന്‍.
ഇരുപത്തി ഏഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ചിത്രം കാണാന്‍ സാധിച്ചിരുന്നത്. മേളയില്‍ മികച്ച പ്രേക്ഷക ചിത്രമായി നന്പയകല് നേരത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷം ജനുവരി 19ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്തു. റിലീസ് ദിനം മുതല്‍ ഹൗസ്ഫുള് ഷോകളായിരുന്നു ചിത്രത്തിന് ലഭിച്ചത്.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം തിയേറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്മാനന്റെ വേഫേറര്‍ ഫിലിംസ് ആണ്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്മ്മിലച്ച ചിത്രം കൂടിയാണ് നന്പകകല് നേരത്ത് മയക്കം. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയത്.
2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച സിനിമ, മികച്ച നടന് എന്നിവയ്ക്കുള്ള അവാര്‍ഡ് ചിത്രം കരസ്തമാക്കി.
2018: എവരിവണ്‍ ഈസ് എ ഹീറോ
2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018: എവരിവണ്‍ ഈസ് എ ഹീറോ. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിനീത് ശ്രീനിവാസന്, ഇന്ദ്രന്സ്ന, അജു വര്‍ഗീസ്, നരേന്, ലാല്‍, തന്വി റാം, ഗൗതമി നായര്‍, ശിവദ നായര്‍, കലൈരാസന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ജൂഡ് ആന്റണിയും അഖില്‍.പി.ധര്മനജനും ചേര്ന്നാനണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും നോബിള്‍ പോള്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. പി.കെ പ്രൈം പ്രൊഡക്ഷന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്മ്മിനച്ചത്.
2023 സെപ്റ്റംബര്‍ 27ന്, ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ 96ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഈ ചിത്രം തിരഞ്ഞെടുത്തു.ഒരു ആഗോള പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനാലും സാധാരണക്കാര്‍ക്ക് പ്രകൃതിദുരന്തം എന്താണെന്നതിന്റെ വേദനാജനകമായ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്നതിനാലുമാണ് ഇത് തിരഞ്ഞെടുത്തത്. ഗുരു (1997), ആദാമിന്റെ മകന് അബു (2011), ജെല്ലിക്കെട്ട് (2019) എന്നിവയ്ക്ക് ശേഷം അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക സമര്‍പ്പണമായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളം ചിത്രമായി ഇത് മാറി, പക്ഷേ അത് വെട്ടിക്കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടു. 54ാമത് ഐഎഫ്എഫ്ഐ ഇന്ത്യന്‍ പനോരമ മുഖ്യധാരാ വിഭാഗത്തില്‍ ഇത് അവതരിപ്പിച്ചു.
എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായി ഉയര്‍ന്നതിന് ശേഷം, ജൂഡ് ആന്റണി ജോസഫിന്റെ 2018: എവരിവണ്‍ ഈസ് എ ഹീറോ, 2024ലെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട് മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള അക്കാഡമി അവാര്‍ഡിന് ഇന്ത്യയില്‍ നിന്ന് ഒരു മലയാളം സിനിമ തിരഞ്ഞെടുക്കപ്പെടുന്നത് ഇത് നാലാം തവണയാണ്, ഈ അടുത്ത കാലത്തായി അന്താരാഷ്ട്ര അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന വ്യവസായത്തിന് ഇത് തീര്‍ച്ചയായും ഒരു മുതല്‍കൂട്ടാണ്.
2018: എവരിവണ്‍ ഈസ് എ ഹീറോ, ഓസ്കറില് നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ലഭിച്ചെങ്കിലും ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല.് 15 സിനിമകളാണ് അവസാന ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. 88 സിനിമകളില്‍ നിന്നാണ് 15 ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.
സംവിധായകന് ജൂഡ് ആന്റണി ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ തന്റെ നിരാശ അറിയിച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു സ്വപ്നതുല്യമായ യാത്രയാണ് നടത്തിയത്. തിരിച്ചടി നേരിട്ടെങ്കിലും നിര്‍മ്മാതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, കലാകാരന്മാര്, പ്രേക്ഷകര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കിയതിന് ജോസഫ് നന്ദി അറിയിച്ചു.
കേരളത്തിലെ എല്ലാവരും മതമോ ജാതിയോ രാഷ്ട്രീയ ചായ്വുകളോ നോക്കാതെ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ ഒത്തുചേര്‍ന്ന നാളുകളുടെ ചലിക്കുന്ന ഓര്‍മ്മപ്പെടുത്തലായി സിനിമ മാറി.
വോയിസ് ഓഫ് സത്യനാഥന്
ദിലീപ് – റാഫി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്. ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സാധാരണക്കാരുടെ പ്രശ്നങ്ങളും അവരുടെ ശബ്ദവും പലപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറില്ല. എന്നാല്‍ ഒരാള്‍ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ ചിലപ്പോള്‍ പ്രതിബന്ധങ്ങളെല്ലാം വഴിമാറിയേക്കാം. അത്തരത്തിലൊരു സാധാരണക്കാരന്റെ വേറിട്ട ശബ്ദത്തിന്റെ കഥ പറയുന്ന ചിത്രമാണ ‘വോയ്സ് ഓഫ് സത്യനാഥന്’.
2014-ല്‍ പുറത്തിറങ്ങിയ റിങ് മാസ്റ്ററിന് ശേഷം റാഫിയും ദിലീപും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൈറ്റില്‍ കഥാപാത്രമായ സത്യനാഥനായിട്ടാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.
കുറച്ചൊക്കെ കള്ളത്തരങ്ങള്‍ കൈവശമുള്ള സത്യനാഥന്റേയും ഭാര്യയുടേയും കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. നാക്കുപിഴയാണ് സത്യനാഥന്റെ പ്രധാന പ്രശ്നം. ഇക്കാരണം കൊണ്ട് ഒട്ടേറെ ശത്രുക്കളേയും നേടി. കുറച്ചൊക്കെ തരികിട കൈവശമുള്ള സത്യനാഥന്റെ പ്രശ്നങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ചിരിക്കാന്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ പ്രശ്നങ്ങള്‍ തന്നെ ഒരുക്കുന്നുണ്ട്. നാക്കുപിഴകൊണ്ട് ചെറിയ പ്രശ്നങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ഗതിതന്നെ മാറുന്ന പ്രശ്നങ്ങളിലേയ്ക്ക് സത്യനാഥന് എത്തുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.
നാക്കുപിഴകൊണ്ട് ഒന്ന് മിണ്ടാന്‍ പോലും മടിക്കുന്ന സത്യനാഥനെയാണ് പ്രേക്ഷകര്‍ ആദ്യപകുതിയില്‍ കാണുന്നത്. എന്നാല്‍ അനീതിക്കെതിരെ നാവ് ഉയര്‍ത്തുന്ന സത്യനാഥനെ പിന്നീട് കാണാം, ഒരു സാധാരണക്കാരന്റെ ശബ്ദം. ഹാസ്യരൂപത്തില്‍ സാധാരണക്കാരന് നേരിടാനിടയുള്ള പല പ്രശ്നങ്ങളും സിനിമ പറഞ്ഞുപോകുന്നുണ്ട്.
രോമാഞ്ചം
സൗബിന് ഷാഹിര്‍, അര്ജുന് അശോകന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ചെമ്പന്‍ വിനോദ്, സിജു സണ്ണി, സജിന്‍ ഗോപു, അസിം ജമാല്‍, അഫ്സല്.പി.എച്ച്, അബിന്‍ ബിനോ, അനന്തരാമന് അജയ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. മെയ്ന്‍ സ്ട്രീം താരങ്ങളൊന്നുമില്ലാതെ പുതുമുഖങ്ങളെയൊക്കെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
ആത്മാവ്, പ്രേതം, പിശാച് എന്നു തുടങ്ങി കഥകളില്‍ മാത്രം നിറഞ്ഞുനിന്ന ബിംബങ്ങളെ കുറിച്ചൊക്കെ കൂടുതലറിയാനുള്ള കൗതുകത്താല്‍, ഹോസ്റ്റല്‍ മുറികളിലും വീടുകളിലുമൊക്കെ മുറിയടച്ചും മെഴുകുതിരികള്‍ കത്തിച്ചുവച്ചും, ഓജോ ബോര്‍ഡുമായി ആത്മാവിനെ കാത്തിരുന്നതും പനിച്ചും തുള്ളിവിറച്ചും രാത്രികള്‍ തള്ളി നീക്കിയതുമായ കഥകള്‍ പല ചെറുപ്പക്കാര്‍ക്കും പറയാനുണ്ടാവും. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്കും ബാച്ച്ലര് കാലത്തിലെ തമാശകളും കുസൃതികളും നൊസ്റ്റാള്‍ജിയയായി കൊണ്ടുനടക്കുന്നവര്‍ക്കുമൊക്കെ ഓര്‍ത്തോര്‍ത്ത് ചിരിക്കാനും രസിക്കാനുമുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘രോമാഞ്ചം’.
2007ല്‍ ബാംഗ്ലൂരില്‍ താമസിച്ചിരുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്, സൗബിന് ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്മ്മിച്ചെത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍.
മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയമായി തീര്‍ന്ന ചിത്രത്തിന് വിദേശത്തും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് ചിത്രം 25 കോടിയായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. 2023 ഫെബ്രുവരി 3 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
കിങ് ഓഫ് കൊത്ത
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിലെ പ്രശസ്ത സംവിധായകന് ജോഷിയുടെ മകനായ അഭിലാഷ് എന്‍.ചന്ദ്രന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത് രാജശേഖറാണ്.
പാന്‍ ഇന്ത്യന്‍ റിലീസ് ആയി പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വന്‍ പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രം, എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. സിനിമ ഒരു പൂര്‍ണ്ണ ഗാംഗ്സ്റ്റര് ഡ്രാമ പോലെയല്ല, കുറച്ച് ത്രില്ലിംഗ് റൊമാന്‍സ് കൂടെയാണ്. കൂടാതെ, പ്രതികാരം, അധികാരം, വീണ്ടെടുപ്പ് എന്നിവയുടെ പ്രമേയങ്ങളെ സിനിമ പരിശോധിക്കുന്നു.
ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം നിമിഷ് രവി. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖുറിന്റെ എക്കാലത്തെയും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ആര്.ഡി.എക്സ്
യുവതാരനിര നായകന്മാരായെത്തിയ അടിപ്പടമാണ് ആര്‍ഡിഎക്സ്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ കൂട്ടുകാരുടെ ‘ഇടിക്കഥ’യാണ് നഹാസ് ഹിദായത്ത് എന്ന നവാഗത സംവിധായകന്റെ ‘ആര്‍ഡിഎക്സ്’. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാസ് പടം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിലെ നായിക മഹിമ നമ്പ്യാറാണ്. സമീപകാലത്ത് മോളിവുഡില്‍ നിന്ന് ഉയര്‍ന്നുവന്ന ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായി ഇത പ്രശംസിക്കപ്പെട്ടു. റോബര്‍ട്ട്, സഹോദരന് ഡോണി, സേവ്യര്‍ എന്നിവര്‍ തങ്ങളുടെ കുടുംബത്തെ ആക്രമിച്ചതിന് ഒരു സംഘത്തിനെതിരെ പ്രതികാരം ചെയ്യാന്‍ പുറപ്പെടുന്നതിനെയാണ് സിനിമ പിന്തുടരുന്നത്.
ബാക്കി ചിത്രങ്ങളെ കുറച്ച് അടുത്ത വീഡിയോയിലൂടെ നിങ്ങള്‍ക്ക് അരികിലേക്കെത്തുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ് ബോക്സിലൂടെ അറിയിക്കാവുന്നതാണ്.