മൂണ്‍ഗോഡസ്സ് കസ്റ്റമേഴ്‌സിനെ ചതിക്കുകയാണോ

1 min read

MALAYALI NEWS LIVE desk : ഹരിത നന്ദിനി

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രാചാരത്തിലുള്ള ഈ കാലഘട്ടത്തില്‍ നമ്മുടെ ഒരു ഗൂഗിള്‍ സെര്‍ച്ചില്‍തന്നെ ലഭിക്കുന്നത് നിരവധി ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റുകളും ആപ്പുകളുമാണ്. ഇവയില്‍ കൂടുതലും സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുടെ ഷോപ്പിംഗ് സൈറ്റുകളാണ് എന്നതും ശ്രദ്ദേയമാണ്. കേരളത്തിന് അകത്തും പുറത്തുമായി ലഭിക്കുന്ന വിവിധ സൈറ്റുകളില്‍നിന്ന് മലയാളികള്‍ ഓണ്‍ലൈന്‍ ഷോപ്പിംങ് നടത്താറുണ്ട് എന്നത് വാസ്തവം. അതുകൊണ്ട് തന്നെ വളരെ അധികം സൈറ്റുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അത്തരത്തില്‍ മലയാളികള്‍ക്കും കേരളത്തിന് അകത്തും പുറത്തുമായി നിരവധി കസ്റ്റമേഴ്‌സുള്ള ഒരു ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സൈറ്റാണ് മൂണ്‍ഗോഡസ്സ്. കൊച്ചിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറും വനിതാ വ്യവസായിയുമായ അനിതയും ഇവരുടെ പാട്‌നറും മൂണ്‍ഗോഡസ്സ് സിഇഒയുമായ അഖില്‍ ജീവനും ചേര്‍ന്നാണ് അന്താരാഷ്ട്ര ബ്രാന്റായ മൂണ്‍ഗോഡസ്സ് കോച്ചര്‍ എന്ന സംരംഭം ആരംഭിച്ചത്. 2018ല്‍ ആരംഭിച്ച സംരംഭം ഇതിനോടകം സൗത്ത് ഇന്ത്യയിലെതന്നെ ഒരു ഉയര്‍ന്ന സ്ഥാനം നേടുകയും ഒരു അന്താരാഷ്ട്ര ബ്രാന്റായി മാറുകയും ചെയ്തു.

കൊച്ചി പനംപള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ഗോടസ്സിന് കേരളത്തിനകത്തും പുറത്തുമായി നിരവധി കസ്റ്റമേഴ്‌സുണ്ട്. സ്വന്തമായി ഡിസൈന്‍ ചെയ്യുന്നതും ഹാന്റ് വര്‍ക്കിംങ് ചെയ്തുകൊടുക്കുന്ന ബ്രാന്റാണ് മൂണ്‍ഗോഡസ്സ്. ഇവരുടെ കീഴില്‍ നിരവധി തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 3മില്യണ്‍ ഫോളോവേഴ്‌സുള്ള മൂണ്‍ഗോഡസ്സിന്റെ വസ്ത്രങ്ങളുടെ പരസ്യവും പ്രമോഷന്‍ വീഡിയോകളും കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെയാണ്. ഉടമയായ അനിത തന്നെയാണ് പ്രമോഷന്‍ വീഡിയോകളില്‍ പുത്തന്‍ ഡിസൈനുകള്‍ എത്തിക്കുന്നത്. നിരവധി ആരാധകരാണ് നിലവില്‍ മൂണ്‍ഗോഡസ്സ് വസ്ത്രങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്കും ഉള്ളത്. കാരണം വീഡിയോയിലും ഇവരുടെ വെബ് സൈറ്റിലും മനോഹരമായ നിറത്തിലുമുള്ള വസ്തങ്ങളാണ് കാണിക്കുന്നത്. അത്രമാത്രം കണ്ണഞ്ചിപ്പിക്കുന്ന വസ്രങ്ങളാണ് ഇവര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

എന്നാല്‍ നിലവില്‍ മൂണ്‍ഗോഡസ്സിന്റെ വസ്ത്രങ്ങളെക്കുറിച്ച് മോശമായ അഭിപ്രായങ്ങളാണ് പുറത്തേക്ക് വരുന്നത്. പല കസ്റ്റമേഴ്‌സും കബളിക്കപ്പെടുന്നു എന്ന് പറഞ്ഞ് രംഗത്ത് വന്നുകഴിഞ്ഞു. ഇത്തരത്തില്‍ പരാതിക്കാരുടെ എണ്ണം കൂടിവന്ന സാഹചര്യത്തില്‍ മൂണ്‍ഗോഡസ്സ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം കമന്റ് ബോക്‌സ് ബ്ലോക്കാക്കുകയും ഡിസൈനര്‍ അനിത നേരിട്ട് രംഗത്തെത്തി തന്നെ തകര്‍ക്കാന്‍ നോക്കുകയാണെന്ന സ്വരത്തില്‍ ന്യായീകരണങ്ങള്‍ നിരത്തുകയും ചെയ്തു. എന്നാല്‍ ആദ്യമൊക്കെ കസ്റ്റമേഴ്‌സിന്റെ പ്രശനങ്ങള്‍ പരിഹരിച്ചിരുന്ന മൂണ്‍ഗോഡസ്സ് പിന്നീട് പരാതിക്കാരുടെ കോളുകള്‍ക്ക് മറുപടി കൊടുക്കാതെയുമായി.

ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ ആകിര്‍ഷ്ടരായി വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് നിരാശതോന്നി ഇവരെ വിവരമറിയിക്കുമ്പോള്‍ പ്രോഡക്ട് മാറ്റിക്കൊടുക്കാനുള്ള മര്യാദകളും ഇവര്‍ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. മൂണ്‍ഗോഡസ്സിന്റെ ബുക്കിംഗ് ഡിസ്‌ക്രിപ്ഷനില്‍ പിന്നീട് സ്വയം നിരപരാധിത്വം തെളിയിക്കുന്നത്‌പോലെ കുറച്ച് നിര്‍ദ്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു. ലൈറ്റിംഗ്/ക്യാമറ ലെന്‍സ്, വെബ്‌സൈറ്റ് ഇമേജ് കംപ്രഷന്‍ എന്നിവ കാരണം ചിത്രങ്ങളിലെ നിറങ്ങള്‍ യഥാര്‍ത്ഥ ഉല്‍പ്പന്നത്തില്‍ നിന്ന് അല്പം വ്യത്യാസപ്പെടാം എന്നുകൂടി കൂട്ടിച്ചേര്‍ത്തു. കാരണം കസ്റ്റമര്‍ തിരഞ്ഞെടുക്കുന്ന നിറത്തില്‍നിന്ന് വ്യത്യസ്തമായിട്ടാണ് പലര്‍ക്കും വസ്ത്രങ്ങള്‍ കിട്ടിയത്. മാത്രവുമല്ല പലര്‍ക്കും തിരഞ്ഞടുത്ത അളവിനെക്കാള്‍ ചെറിയ അളവിലുള്ള വസ്ത്രങ്ങളാണ് ലഭിക്കുന്നത്. മാത്രവുമല്ല ഇത്തരം പരാതികളോടൊന്നും മൂണ്‍ഗോഡസ്സ് ജീവനക്കാര്‍ പ്രതികരിക്കുകയോ പ്രശനങ്ങള്‍ പരിഹരിക്കുകയോ ചെയ്യുന്നില്ല എന്നാണ് ഉയരുന്ന പരാതി.

മൂണ്‍ഗോഡസ്സ് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞ് 57 ദിവസത്തിനുള്ളില്‍ കസ്റ്റമറുടെ പക്കല്‍ വസ്ത്രങ്ങള്‍ എത്തും എന്നാണ് മൂണ്‍ഗോഡസ്സ് സൈറ്റില്‍ രേഖപ്പെടുന്നത് എന്നാല്‍ ഇത് മാസങ്ങളോളം വൈകിയാണ് പല കസ്റ്റമേഴ്‌സിനും ലഭിക്കുന്നത്. കസ്റ്റമേഴ്‌സില്‍നിന്ന് ഈടാക്കുന്ന രൂപയുടെ മൂല്യമുള്ള വസ്ത്രങ്ങളോ മാന്യമായ ഇടപെടലോ അല്ല നിലവില്‍ പല കസ്റ്റമേഴ്‌സിനും ലഭിക്കുന്നത് എന്ന പരാതിയും ഉയര്‍ന്നു വരുന്നുണ്ട്. ഒരു സ്വയം സംരംഭക എന്ന നിലയില്‍ മൂണ്‍ഗോഡസ്സും അനിതയും നൂറ് ശതമാനം വിജയിച്ചിരിക്കുകയാണെങ്കിലും കസ്റ്റമേഴ്‌സ് പലരും നിറഞ്ഞ ചതിയില്‍ പെട്ടിരിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.