ലക്ഷ്യം ഒന്നാം സ്ഥാനം
1 min readമോഹന്‍ലാലും വീണു! പ്രേമലുവിന്റെ വന്‍ കുതിപ്പ് തുടരുന്നു
മോളിനുഡിനെ കുറിച്ച് മറ്റു ഭാഷയിലുള്ള സിനിമാ പ്രവര്‍ത്തകര്‍ നല്ലത് സംസാരിക്കുമ്പോഴും, ഒരുകാലത്ത് കേരളത്തിന് പുറത്ത് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ മലയാള സിനിമകള്‍ക്ക് ആവുന്നുണ്ടായിരുന്നില്ല. അന്ന് മലയാളത്തിന്റെ ഓവര്‍സീസ് മാര്‍ക്കറ്റ് ഗള്‍ഫ് നാടുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, കാനഡ, യുഎസ് എന്നീ വിദേശ മാര്‍ക്കറ്റുകളിലും മലയാള സിനിമയ്ക്ക് ആവശ്യക്കാര്‍ ഏറെയായി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മലയാള സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ ഇവിടങ്ങളിലെ സ്‌ക്രീന്‍ കൗണ്ടും കൂടി. ഫെബ്രുവരിയില്‍ വന്‍ വിജയമായി മാറിയ പ്രേമലു ഇപ്പോഴിതാ ഒരു വിദേശ മാര്‍ക്കറ്റില്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
പ്രേമലുവിന്റെ യുകെ ബോക്‌സ് ഓഫീസ് കളക്ഷനാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം കേരളത്തിന് പുറത്തും ഇതേ ദിവസം റിലീസ് ആയി. 12 ദിവസം കൊണ്ട് തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 50 കോടി നേടി. യുകെയിലെ കാര്യം എടുത്താല്‍ എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഈ കുഞ്ഞ് സിനിമ. ലൂസിഫറിനെ മറികടന്നാണ് സിനിമ രണ്ടാം സ്ഥാനം നേടിയത്.
നേരത്തെ രണ്ടാം സ്ഥാനത്ത് ലൂസിഫര്‍ ആയിരുന്നു. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്. പ്രേമലു യുകെയില്‍ നിന്ന് ഇതുവരെ 2.87 കോടി നേടി. 2018 ന്റെ ലൈഫ് ടൈം യുകെ കളക്ഷന്‍ 7.0 കോടിയായിരുന്നു.പ്രമുഖ ബോളിവുഡ് സ്റ്റുഡിയോ ആയ യാഷ് രാജ് ഫിലിംസിനാണ് പ്രേമലുവിന്റെ നിലവിലെ യുകെ, യൂറോപ്പ് വിതരണാവകാശം.