ഹൈക്കോടതി ഇടപെട്ടു; മാത്യൂസിന് പ്ലസ്ടുവിന് 1200ല്‍ 1200 മാര്‍ക്കും

1 min read

പാലാ: പ്ലസ് ടു വിദ്യാര്‍ഥിക്കു മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ ഹൈക്കോടതിവിധി. ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി കെ.എസ്.മാത്യൂസിനാണ് ഹൈക്കോടതി ഉത്തരവിലൂടെ 1200ല്‍ 1200 മാര്‍ക്കും ലഭിച്ചത്.പ്ലസ്ടു പരീക്ഷാഫലം വന്നപ്പോള്‍ 1198 മാര്‍ക്കാണു മാത്യൂസിനു ലഭിച്ചത്. പൊളിറ്റിക്കല്‍ സയന്‍സില്‍ 2 മാര്‍ക്ക് നഷ്ടമായി. സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണയം എന്നിവ നടത്തിയിട്ടും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകര്‍പ്പെടുത്തു പരിശോധിച്ചപ്പോള്‍ 2 മാര്‍ക്കിനു കൂടി അര്‍ഹതയുണ്ടെന്ന് ഉറപ്പായി. തുടര്‍ന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു ഓണ്‍ലൈന്‍ ഹിയറിങ് നടത്തി കെ.എസ്.മാത്യൂസിന്റെ പരാതി കേട്ട് അര്‍ഹതപ്പെട്ട 2 മാര്‍ക്കു കൂടി നല്‍കി ഉത്തരവിറക്കി. പരാതിക്കാരനുവേണ്ടി ജോര്‍ജുകുട്ടി വെട്ടത്തേല്‍ ഹാജരായി. സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും മാത്യൂസിനെ അഭിനന്ദിച്ചു.

Related posts:

Leave a Reply

Your email address will not be published.